അൽ ഹിലാലും ലൈറ്റ്സ് ഓഫ് കൈൻഡ്നസും കൈകോർത്ത് 350-ലധികം തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര


മനാമ: സൽമാബാദിലെ അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്ററും ലൈറ്റ്സ് ഓഫ് കൈൻഡ്നസ് സോഷ്യൽ ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിൽ 350-ലധികം തൊഴിലാളികൾക്ക് സൗജന്യ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കി. സമൂഹത്തിലെ സാധാരണക്കാരായ തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് നടത്തിയ ഈ കാരുണ്യ പ്രവർത്തനത്തിൽ പ്രമുഖ സാമൂഹിക നേതാക്കളായ ഡോ. ഗോപിനാഥൻ, ബിജു ജോർജ്ജ്, എസ്.എം. പിള്ള, മൊയ്തീൻ ഹാജി, സലിം തയ്യിൽ, ഇർഷാദ് കുഞ്ഞുകനി, ബദ്‌റുദ്ദീൻ പൂവാർ, അൻവർ ശൂരനാട്, പാപ്പിയ ഗുഹ, ശ്രീരാജ് രാജൻ, സക്കീർ ഹുസൈൻ, സിബി കൈതാരത്ത് എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുത്തു.

അൽ ഹിലാൽ മെഡിക്കൽ സെന്റർ പ്രതിനിധികളായ പ്രീതം ഷെട്ടി, ഡോ. ശ്രീലക്ഷ്മി എസ്. ആർ, ഷിജിൻ വി. രാജു എന്നിവരും, ലൈറ്റ്സ് ഓഫ് കൈൻഡ്നസ് പ്രതിനിധികളായ സയ്യിദ് ഹനീഫ്, शक्तिവേൽ, മുഹമ്മദ് യൂസഫ്, മിറിൽ ജോർജ്ജ്, ആയിഷ നിഹാര, അഫ്രിൻ യൂസഫ്, ആമിന സുലൈഹ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ക്യാമ്പിന്റെ ഭാഗമായി ഡോ. ശ്രീലക്ഷ്മി എസ്. ആർ, ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. മികച്ച സാമൂഹിക സേവന പ്രവർത്തനങ്ങൾ കാഴ്ചവെച്ച സർദാർ അമീർ അലി, ഫസലു റഹ്മാൻ മൂച്ചിക്കൽ എന്നിവരെ ചടങ്ങിൽ ലൈറ്റ്സ് ഓഫ് കൈൻഡ്നസ് ആദരിച്ചു. ഒരു നല്ല നാളേയ്ക്കായി ഒത്തൊരുമയോടെ പ്രവർത്തിച്ച മുഴുവൻ ടീമംഗങ്ങളുടെയും സമർപ്പണവും സേവനവുമാണ് ഈ വൻ വിജയത്തിന് പിന്നിലെന്ന് സംഘാടകർ അറിയിച്ചു.

article-image

aaa

article-image

asassasa

article-image

asasxxasas

article-image

asasaass

article-image

qwewed

You might also like

  • Lulu Exchange
  • Straight Forward

Most Viewed