‘സാംസ’ബാ­ലവേ­ദി­ രൂ­പീ­കരി­ച്ചു­


മനാമ : ബഹ്‌റൈന്റെ 46ാമത് ദേശീയദിനം സാംസ ബഹ്‌റൈൻ വിപുലമായി ആഘോഷിച്ചു. ഇതോടുനുബന്ധിച്ച് ‘ബാലവേദി’ സ്ഥാനാരോഹണവും, പ്രവർ‍ത്തന ഉദ്ഘാടനവും സൗത്ത് പാർ‍ക്ക് റസ്റ്റോറന്റിൽ വെച്ച് നടന്നു. സുനിൽ പാപ്പച്ചൻ, സിത്താ മുരളീകൃഷ്ണൻ, സ്നേഹ, സന്ധ്യ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടികൾ ഡോ. ജോൺ പനയ്ക്കൽ ഉദ്ഘാടനം ചെയ്തു. ബാലവേദിയുടെ ആദ്യ പ്രവർ‍ത്തനമായ ‘തെരുവ് ബാല്യങ്ങൾ‍ക്ക് കുഞ്ഞുടുപ്പ്’ എന്ന വസ്ത്ര സമാഹരണ പരിപാടി ഫ്രാൻ‍സിസ് കൈതാരത്ത് നിർവ്‍വഹിച്ചു. ബാലവേദി സാരഥികളായി വിനീത് വിനോദ് (പ്രസിഡണ്ട്), −ആരുഷി ഷിരോസ് ലാൽ (വൈസ് പ്രസിഡണ്ട്), ലീബ ജേക്കബ് (സെക്രട്ടറി−), −ആദി കൃഷ്ണ (ജോയിന്റ് സെക്രട്ടറി), ഷസ്ന ഹംസ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. 

വിനീതിന്റെ അദ്ധ്യക്ഷതയിൽ ചേർ‍ന്ന യോഗത്തിൽ ലീബ ജേക്കബ് സ്വാഗതം പറഞ്ഞു. ദക്ഷിണ മുരളീകൃഷ്ണൻ, ആരുഷി ഷിരോസ് ലാൽ എന്നിവർ ആശംസ അർ‍പ്പിച്ച് സംസാരിച്ചു. ആദികൃഷ്ണ നന്ദി പ്രകാശിപ്പിച്ചു. തുടർ‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed