‘തണൽ­’ ദേ­ശീ­യദി­നം ആഘോ­ഷി­ച്ചു­


മനാമ : തണൽ ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ‍ ബഹ്റൈൻ ദേശീയദിന ആഘോഷം സഗയ്യയിൽ‍ വെച്ച് നടന്നു. മുഖ്യരക്ഷാധികാരി ആർ. പവിത്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി റഷീദ് മാഹി സ്വാഗതം ആശംസിച്ചു. 

ട്രഷറർ യു.കെ ബാലൻ കാര്യ പരിപാടികൾ വിശദീകരിച്ചു. പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ ഈ വർഷത്തെ കർമ്മജ്യോതി പുരസ്കാരം ലഭിച്ച തണൽ രക്ഷാധികാരിയും കെ.എം.സി.സി പ്രസിഡണ്ടുമായ എസ്.വി ജലീലിനെ കെ.ആർ ചന്ദ്രൻ, കൈരളി ടി.വി.യുടെ ബിസിനസ്സ് എക്‌സലൻസി അവാർഡ് ലഭിച്ച തണൽ രക്ഷാധികാരി അബ്ദുൽ മജീദ് തെരുവത്തിനെ ആർ. പവിത്രൻ, ഇന്ത്യൻ സ്‌കൂൾ തിരഞ്ഞെടുപ്പിൽ വിജയം കരസ്ഥമാക്കിയ തണൽ രക്ഷാധികാരി ജാഫർ മൈദാനിയെ അസീൽ അബ്ദു റഹ്‌മാൻ, ആസ്റ്റർ മെഡിക്കൽ സെന്റർ ഏർപ്പെടുത്തിയ ‘ആസ്റ്റർ ഹീറോ’ പുരസ്കാരം കരസ്ഥമാക്കിയ തണൽ ജനറൽ കോർഡിനേറ്റർ എ.പി ഫൈസലിനെ തണൽ വൈസ് ചെയർമാൻ ടിപ്പ് ടോപ് ഉസ്മാൻ എന്നവർ പൊന്നാട അണിയിച്ചു. 

മുജീബ് മാഹി, ലത്തീഫ് കൊയിലാണ്ടി, ഫൈസൽ പാട്ടാണ്ടി, സുരേഷ് മണ്ടോടി, റഫീഖ് നാദാപുരം, വിനീഷ്, ഒ.കെ. കാസ്സിം, മൂസ ഹാജി ഫദീല എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ബഹ്‌റൈനും ഇന്ത്യയും തമ്മിൽ ദീർഘകാലമായി നിലനിന്നു വരുന്ന സാംസ്കാരിക വ്യാപാര ബന്ധങ്ങളെക്കുറിച്ചു വൈസ് ചെയർമാൻ ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി, അസീൽ അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. അഷ്‌കർ പൂഴിത്തല, കമനീഷ്‌, ഇസ്മായിൽ കൂത്തുപറന്പ്, അഷ്‌റഫ് തോടന്നൂർ, തുന്പോളി അബ്ദുറഹ്മാൻ, ജമാൽ കുറ്റിക്കാട്ടിൽ, കുന്നോത്ത് അബ്ദുല്ല എന്നവർ പരിപാടികൾ നിയന്ത്രിച്ചു. ജോയിന്റ് സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളി നന്ദി പ്രകാശനം നിർവ്വഹിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed