സൗദിയിൽ വിദേശികളുടെ ലെവി അടുത്ത വർഷം മുതൽ ഇരട്ടിയാകും
റിയാദ് : സൗദിയിൽ വിദേശ തൊഴിലാളികൾക്കുള്ള ലെവി അടുത്ത വർഷം മുതൽ ഇരട്ടിയാകും. നിലവിൽ വർഷം 2400 റിയാലാണ് ലെവി. വരുന്ന ജനുവരി മുതൽ ഇത് 4800 റിയാലായി ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2018 ബജറ്റിൽ ഇതുസംബന്ധിച്ച നിർദ്ദേശം ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
2013ൽ സ്വദേശിവൽക്കരണ പദ്ധതിയായ നിതാഖാത്ത് പ്രാബല്യത്തിൽ വന്നതോടെയാണ് സൗദിയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾക്ക് ലെവി ഏർപ്പെടുത്തിയത്. മാസം 200 റിയാൽ വീതം വർഷം 2400 റിയാലാണ് നിലവിൽ ലെവി ഈടാക്കുന്നത്.

