പ്രവാസി ഹൃദയാഘാതം മൂലം മരണപ്പെട്ടു
മനാമ : ആലപ്പുഴ ജില്ലയിലെ വെട്ടിയാർ സ്വദേശി ജി. രാമദാസ് (54) വെള്ളിയാഴ്ച ഹൃദയാഘാതം മൂലം ബഹ്ൈറനിൽ മരണപ്പെട്ടു. കഴിഞ്ഞ 34 വർഷമായി ബഹ്റൈനിൽ ജോലി ചെയ്തുവരികയിരുന്നു. നിലവിൽ കൂഹ്ജി ഗ്രൂപ്പിലായിരുന്നു ഇദ്ദേഹം ജോലി ചെയ്ത് വന്നിരുന്നത്. ഭാര്യ സുജ രാമദാസ്, മക്കൾ: വിഷ്ണു ദാസ് (കൂഹൂജി ഗ്രൂപ്പ്), ശ്രുതി ദാസ് (ഇന്ത്യൻ സ്കൂൾ). സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും.

