ഭരണഘടന അനുസരിച്ച് രാഷ്ട്രീയകക്ഷികൾ പ്രവർത്തിക്കണമെന്ന് മന്ത്രി
മനാമ : ബഹ്റൈൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പതിനാറോളം രാഷ്ട്രീയ കക്ഷികളോട് രാജ്യത്തിന്റെ ഭരണഘടനഅനുസരിച്ച് പ്രവർത്തിക്കണമെന്ന് മുന്നറിയിപ്പ്. ജനങ്ങൾക്കിടയിൽ വേർതിരിവ് ഉണ്ടാക്കാനുള്ള ശ്രമങ്ങൾ ഹീനമാണെന്നും അത്തരം പ്രവർത്തനങ്ങൾ ചെയ്യുന്ന സംഘടനകൾക്കെതിരെ നടപടികളുണ്ടാകുമെന്നും ഇസ്ലാമിക്ക് അഫേയേർസ് മന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അലി അൽ ഖലീഫ അറിയിച്ചു.

