രാജ്യത്ത് ക്രി­സ്തു­മസ് വി­പണി­ ഉണർ­ന്നു­


മനാമ : ഡിസംബർ മാസം പകുതിയായതോടെ ക്രിസ്തുമസ്സിനെ വരവേൽക്കാൻ പ്രവാസ ലോകവും ഒരുങ്ങി തുടങ്ങി. ബഹ്റൈനിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിലെ പ്രത്യേക പ്രാർത്ഥന ചടങ്ങുകളിൽ പങ്കെടുക്കാൻ ഇന്ത്യയിൽ നിന്നുള്ള വൈദിക ശ്രേഷ്ഠൻമാർ ഇവിടെഎത്തിയിട്ടുണ്ട്. ഇതോടപ്പം ക്രിസ്തുമസ്സിനെ വരവേൽക്കാൻ വിപണിയും സജീവമായിട്ടുണ്ട്. ബഹ്റൈനിലെ പ്രധാന ഹൈപ്പർ മാർക്കറ്റുകളായ ലുലു, കാരിഫോർ തുടങ്ങിയിടങ്ങളിൽ ക്രിസ്തുമസ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് നിരവധി വ്യത്യസ്ത ഇനങ്ങളാണ് എത്തിയിരിക്കുന്നത്.

ക്രിസ്തുമസ് ട്രീകളുടെ വലിയ ശേഖരം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. മടക്കിവെക്കാവുന്ന ക്രിസ്തുമസ് ട്രീക്ക് തന്നെയാണ് പതിവ് പോലെ ഡിമാൻഡ് ഉള്ളത്. ഉയരം കുറഞ്ഞ കുഞ്ഞൻ ട്രീ മുതൽ വലിയ ഭീമൻ ട്രീ വരെ ഇവിടെയുണ്ട്. വിവിധ ആകൃതികളിലും നിറങ്ങളിലും ഉള്ള നക്ഷത്രങ്ങളും, മറ്റ് അലങ്കാര വസ്തുക്കളും ധാരാളമായി ഇവിടെ വിൽപ്പനയ്ക്ക് ഉണ്ട്. ക്രിസ്തുമസ് അപ്പൂപ്പന്റെ ഉടുപ്പുകൾ, മുഖംമൂടികൾ, സ്നോ ഗ്ലോബുകൾ, റിബ്ബണുകൾ,  മഞ്ഞുമനുഷ്യന്റെയും മാനിന്റെയും പല വലിപ്പത്തിലുള്ള രൂപങ്ങൾ എന്നിവയ്ക്കും ആവശ്യക്കാർ ഏറെയുണ്ട്. 

പുൽകൂട് ഒരുക്കുവാനുള്ള വസ്തുക്കളും വിപണിയിൽ എത്തികഴിഞ്ഞു. നിരവധി ഓഫറുകളും ക്രിസ്തുമസിനോടനുബന്ധിച്ച് വിവിധ ഹൈപ്പർമാർക്കറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ കളിപ്പാട്ടങ്ങൾ, സംഗീത ഉപകരണങ്ങൾ, ഇലക്ട്രോണിക്സ് സാധനങ്ങൾ, ഗൃഹോപകരണങ്ങൾ, ക്രിസ്തമുസ് പാചകവിഭവങ്ങൾ തയ്യാറാക്കാനുള്ള സാധനങ്ങൾ എന്നിവയൊക്കെ ഉൾപ്പെടുന്നു.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed