1.66 കോടി ഇന്ത്യക്കാർ പ്രവാസികൾ


ന്യൂഡൽഹി : ലോകത്തെ വിവിധ രാജ്യങ്ങളിൽ പ്രവാസികളായി കഴിയുന്നത് 1.66 കോടി ഇന്ത്യക്കാർ. തൊഴിൽപരമായും അല്ലാതെയും വിദേശത്തേയ്ക്ക് കുടിയേറിപാർത്തവരുടെ എണ്ണത്തിൽ ഇന്ത്യയ്ക്കാണ് ഒന്നാം സ്ഥാനം. ഐക്യരാഷ്ട്ര സഭയുടെ 2017−ലെ അന്താരാഷ്ട്ര കുടിയേറ്റ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തൊഴിൽതേടി കുടിയേറിയവരും അഭയാർത്ഥികളുമടക്കം ഉൾപ്പെട്ടതാണ് ഐക്യരാഷ്ട്ര സഭയുടെ കുടിയേറ്റ പട്ടിക.

2000−ൽ 79.8 ലക്ഷം ഇന്ത്യൻ കുടിയേറ്റക്കാരാണ് ഉണ്ടായിരുന്നതെങ്കിൽ 2017 ആയപ്പോഴേക്കും ഇരട്ടിയായി വർദ്ധിച്ചു. പ്രവാസി ഇന്ത്യക്കാരിൽ പകുതിയിലധികം പേരും ഗൾഫ് രാജ്യങ്ങളിലാണ് ഉള്ളത്. ഗൾഫ് രാജ്യങ്ങളിൽ മൊത്തം 89 ലക്ഷം ഇന്ത്യക്കാരുണ്ട്. ഇന്ത്യക്കാർ ഏറ്റവും കൂടുതലുള്ളത് യു.എ.ഇയിലാണ്. 33.1 ലക്ഷം ഇന്ത്യൻ പ്രവാസികളാണ് യു.എ.ഇയിലുള്ളത്. 23 ലക്ഷം ഇന്ത്യക്കാരുള്ള അമേരിക്കയാണ് രണ്ടാമത്, സൗദി അറേബ്യയിൽ 22.7 ലക്ഷവും ഒമാനിൽ 12 ലക്ഷവും ഇന്ത്യാക്കാരുണ്ട്.

മെക്സിക്കോയാണ് കുടിയേറ്റ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. 1.30 കോടി പേരാണ് ലോകത്ത് മെക്സിക്കൻ കുടിയേറ്റക്കാരായിട്ടുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed