അറബ് ഓപ്പൺ യൂണിവേഴ്സിറ്റിക്ക് ഹയർ എജ്യൂക്കേഷൻ കൗൺസിലിന്റെ മുന്നറിയിപ്പ്


മനാമ : വിദ്യാർത്ഥികളുടെ ബിരുദം സാധുവാകുന്നതിന് ആവശ്യമായ അംഗീകാരം ലഭ്യമാക്കണമെന്ന് ഹയർ എജ്യൂക്കേഷൻ കൗൺസിൽ (എച്ച്.ഇ.സി.) സ്വകാര്യ യൂണിവേഴ്സിറ്റിക്ക് മുന്നറിയിപ്പ് നൽകി. അറബ് ഓപ്പൺ യൂണിവേഴ്സിറ്റിക്കാണ് താക്കീത് നൽകിയത്. എച്ച്.ഇ.സി. ജനറൽ സെക്രട്ടറി ഡോ. അബ്ദുൾഖാനി അൽ ഷൌയ്ഖ് പത്രസമ്മേളനത്തിലാണ് ഈക്കാര്യം വ്യക്തമാക്കിയത്. ഇത് മൂന്നാം തവണയാണ് ഹയർ എജ്യൂക്കേഷൻ കൗൺസിൽ യൂണിവേഴ്സിറ്റിക്ക് മുന്നറിയിപ്പ് നൽകുന്നത്. 
 
മലേഷ്യൻ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന എം.ബി.എ.  കോഴ്സില്‍ വിദ്യാര്‍ത്ഥികളുടെ ബിരുദത്തിന് അംഗീകാരത്തിനായുള്ള ആവശ്യകതകൾ നിറവേറ്റുന്നതിന് യൂണിയനുകൾക്ക് സെക്രട്ടറിയേറ്റ് പുതിയ വിജ്ഞാപനം അയച്ചിട്ടുണ്ടെന്നും, അതിന്റെ യോഗ്യത നേടിയെടുക്കാനായി വിദ്യാർത്ഥികൾ കോഴ്‌സ് പാസ്സായെന്ന് തെളിയിക്കുന്ന രേഖകളാണ് നൽകേണ്ടതെന്നും ഡോ. അൽ ഷൌയ്ഖ്  പറഞ്ഞു. എന്നാൽ അറബ് ഓപ്പൺ യൂണിവേഴ്സിറ്റി  ഇപ്പോഴും ഈകാര്യത്തില്‍ കാലതാമസം വരുത്തുകയാണ്.
 
ഈ രേഖകൾ മൂന്നു വർഷത്തിൽ കൂടുതൽ സൂക്ഷിക്കാൻ കഴിയില്ലെന്നാണ് യൂണിവേഴ്‌സിറ്റിയുടെ വിശദീകരണം. അതേസമയം രേഖകൾ സൂക്ഷിക്കുക എന്നത് സർവകലാശാലയുടെ കടമയാണെന്നും ബിരുദാനന്തര വിദ്യാർത്ഥികളുടെ അവകാശങ്ങൾ ഉറപ്പാക്കണമെന്നും ഡോ. അൽ ഷൌയ്ഖ് പറഞ്ഞു. ആവശ്യമായ രേഖകൾ ഹാജരാക്കാത്തപക്ഷം ആ യോഗ്യതകൾ അംഗീകരിക്കില്ലെന്നും സെക്രട്ടേറിയറ്റ് തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed