സരി­തയു­ടെ­ കത്ത് ചർ­ച്ച ചെ­യ്യരു­ത്: ഹൈ­ക്കോ­ടതി­


കൊച്ചി : സോളാർ കേസിലെ പ്രതി സരിത എസ്. നായരുടെ കത്തിലെ വിവരങ്ങൾ പൊതുഇടങ്ങളിൽ ചർച്ച ചെയ്യുന്നത് ഹൈക്കോടതി വിലക്കി. രണ്ട് മാസത്തേയ്ക്കാണ് വിലക്ക് ഏർ‍പ്പെടുത്തിയത്. മാധ്യമങ്ങൾക്കും വിലക്ക് ബാധകമാണ്. സോളാർ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ടും സർക്കാരിന്‍റെ തുടർനടപടിയും ചോദ്യം ചെയ്ത് ഉമ്മൻ ചാണ്ടി നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ജനുവരി 15ന് ഉമ്മൻ ചാണ്ടിയുടെ ഹർജി വീണ്ടും പരിഗണിക്കും. അതേസമയം, കമ്മീഷൻ റിപ്പോർ‍ട്ടിലെ തുടർ‍നടപടികൾ േസ്റ്റ ചെയ്യണമെന്ന ഉമ്മൻ ചാണ്ടിയുടെ ആവശ്യം കോടതി തള്ളി. തുടർ‍നടപടികൾ തടയില്ലെന്ന് കോടതി വാക്കാൽ വ്യക്തമാക്കി. കമ്മീഷനെ കുറിച്ച് ആക്ഷേപം ഉണ്ടായിരുന്നെങ്കിൽ അത് എന്തുകൊണ്ട് നേരത്തെ ഉയർ‍ത്തിയില്ലെന്ന് കോടതി ഉമ്മൻ ചാണ്ടിയോട് ആരാഞ്ഞു.

നേരത്തെ ഹർജി പരിഗണിച്ച ഹൈക്കോടതി മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർ‍ശനം ഉന്നയിച്ചിരുന്നു. സോളാർ കമ്മീഷൻ റിപ്പോർ‍ട്ട് പുറത്ത് വന്നതിന് പിന്നാലെ വാർ‍ത്താക്കുറിപ്പ് ഇറക്കിയ മുഖ്യമന്ത്രിയുടെ നടപടിയെയാണ് ഹൈക്കോടതി വിമർ‍ശിച്ചത്. വാർത്താക്കുറിപ്പ് ഇറക്കിയത് അനുചിതമാണ്. വിചാരണയ്ക്ക് മുൻപ് എങ്ങനെ നിഗമനങ്ങളിലെത്തുമെന്നും കോടതി ചോദിച്ചു. വ്യക്തിയുടെ പ്രതിച്ഛായ സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ടെന്നും കോടതി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed