സർ­ക്കാർ പദ്ധതി­കളിൽ വി­ദ്യാ­ർ­ത്ഥി­കളെ­ ഉൾ­പ്പെ­ടു­ത്തണമെ­ന്ന് ബഹ്‌റൈൻ എം.പി­


മനാമ: രാജ്യത്തെ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ അവരുടെ യോഗ്യതയും വൈദഗ്ദ്ധ്യവും കണക്കിലെടുത്ത് സർക്കാർ ആസൂത്രണം ചെയ്തുവരുന്ന പദ്ധതികളിൽ ഉൾപ്പെടുത്തണമെന്ന് എം.പി ജമാൽ ബുഹസൻ സർക്കാരിനോട് ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്കും അധികാരികൾക്കും പ്രയോജനപ്പെടുന്ന ഈ ആശയങ്ങൾ പഠിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി എം.പി ഔദ്യോഗികമായി ഒരു നിർദ്ദേശം സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് അവരുടെ ഭാവി ആശയങ്ങളും പദ്ധതികളും അവതരിപ്പിക്കുന്നതിന് ഇതിലൂടെ അവസരം ലഭിക്കും, ഇത് രാജ്യത്തിന് സമൃദ്ധമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനും, വിദ്യാർത്ഥികളും സർക്കാരും തമ്മിൽ പരസ്പര വിശ്വാസം സൃഷ്ടിക്കുന്നതിനും സഹായിക്കും. സമഗ്രവും സുസ്ഥിരവുമായ രാജ്യത്തിന്റെ വികസനത്തിന്റെ അടിസ്ഥാനം ബഹ്റൈനിലെ യുവാക്കളാണെന്ന വീക്ഷണത്തെയും ഇത് ബലപ്പെടുത്തുമെന്നും എം.പി അഭിപ്രായപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed