ആഗോ­­­ളതലത്തിൽ മു­­­ന്നേ­­­റി­­­കൊ­­­ണ്ടി­­­രി­­­ക്കു­­­ന്ന രാ­­­ജ്യമാണ് ഇന്ത്യയെ­­­ന്ന് അമേ­­­രി­­­ക്ക


വാഷിംഗ്ടൺ : ആഗോളതലത്തിൽ മുന്നേറികൊണ്ടിരുക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് അമേരിക്ക. അമേരിക്കയുടെ പുതിയ ദേശീയ സുരക്ഷാ നയത്തിലാണ് ഇന്ത്യ വളരുകയാണെന്നും, മുന്നേറുന്ന ആഗോള ശക്തിയാണെന്നും വിശേഷിപ്പിച്ചിരിക്കുന്നത്. പ്രസിഡണ്ട് ഡൊണാൾ‍ഡ് ട്രംപാണ് 68 പേജുള്ള പുതിയ നാഷണൽ‍ സെക്യൂരിറ്റി സ്ട്രാറ്റജി (എൻ.എസ്.എസ്) പുറത്തിറക്കിയത്.

മുന്നേറുന്ന ആഗോള ശക്തിയെന്ന നിലയിലും, നയതന്ത്ര – സൈനിക പങ്കാളി എന്ന നിലയിലും ഇന്ത്യയുടെ ഈ പുരോഗതിയെ സ്വാഗതം ചെയ്യുന്നുവെന്നും അമേരിക്ക വ്യക്തമാക്കി.

ദക്ഷിണ ഏഷ്യൻ രാജ്യങ്ങളെ എല്ലാത്തരത്തിലും സഹായിക്കുമെന്ന് അമേരിക്ക എൻ.എസ്.എസിൽ‍ പറയുന്നു. ദക്ഷിണ ഏഷ്യൻ മേഖലയിൽ ചൈന സ്ഥാപിക്കാൻ ശ്രമിക്കുന്ന ആധിപത്യത്തെ ലക്ഷ്യമാക്കിയുള്ള തീരുമാനമാണിത്.

ജപ്പാൻ, ഓസ്ട്രേലിയ, ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങൾ‍ ഉൾ‍പ്പെടുന്ന ചതുർ‍ഭുജ സഹകരണം ശക്തമാക്കണമെന്നും എൻ.എസ്.എസ് പറഞ്ഞു. ചൈനയുടെ വൺ‍ ബെൽ‍റ്റ് വൺ റോഡ് പദ്ധതിയും ചൈന പാകിസ്ഥാൻ സാന്പത്തിക ഇടനാഴി എന്നീ പദ്ധതികളോടുള്ള ഇന്ത്യയുടെ നിലപാട് മുന്നിൽ‍ കണ്ടാണ് മുന്നേറുന്ന ആഗോള ശക്തി എന്ന നിലയിലെ നയതന്ത്ര സൈനിക പങ്കാളി എന്ന നിലയിലുമുള്ള ഇന്ത്യയുടെ കടന്നുവരവിനെ സ്വാഗതം ചെയ്യുന്നു.  ഇന്ത്യയുമായുള്ള അമേരിക്കയുടെ നയതന്ത്ര സഹകരണം ആഴത്തിലുള്ളതാക്കുമെന്നും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സുരക്ഷാ കാര്യങ്ങളിലും  അതിർ‍ത്തി മേഖലകളിലും ഇന്ത്യയുടെ നേതൃത്വത്തിന് പിന്തുണ നൽ‍കുമെന്നും എൻ.എസ്.എസ് വ്യക്തമാക്കുന്നുണ്ട്

You might also like

  • Lulu Exchange
  • Straight Forward

Most Viewed