കു­ടുംബ സൗ­ഹൃ­ദ വേ­ദി­ ദേ­ശീ­യദി­നം ആഘോ­ഷി­ച്ചു­


മനാമ : കുടുംബ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ സൽമാനിയ സഗയ്യ റസ്റ്റോറന്റിൽ വെച്ച് ബഹ്റൈൻ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. കുടുംബ സൗഹൃദ വേദി പ്രസിഡണ്ട് ഗണേഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി എബി തോമസ് സ്വാഗതം പറഞ്ഞു. ഇന്ത്യൻ സ്കൂൾ എക്സിക്യുട്ടിവ് കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അജയകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. 

രക്ഷാധികാരി അജിത് കുമാർ, ജേക്കബ് തേക്കുതോട്, വനിതാ വിഭാഗം പ്രസിഡണ്ട് റീനാ രാജീവ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. തുടർന്ന് നിരവധി കലാപരിപാടികൾ നടന്നു. ഭാരവാഹികളായ തോമസ് സൈമൺ, ജോർജ് മാത്യു, അജി ജോർജ്ജ്, രാജീവ്, ജ്യോതിഷ് പണിക്കർ, തോമസ് ഫിലിപ്പ്, സിൻസൺ, രമേഷ്, രാകേഷ്‌, രാജൻ, ബാബു, സൈറ പ്രമോദ്, ജയലക്ഷ്മി എന്നിവർ പരിപാടികൾക്ക് നേത്യത്വം നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed