തണൽ ഡയാലിസിസ് സെന്റർ പയ്യോളി ബഹ്റൈൻ കമ്മറ്റി രൂപീകരിച്ചു
മനാമ : തുറയൂർ, മണിയൂർ, പയ്യോളി മുൻസിപ്പാലിറ്റി, തിക്കോടി, മൂടാടി പഞ്ചായത്തുകളിലെ വൃക്കരോഗികൾക്ക് ആശ്രയവും ആശ്വാസവും ഏറെ ആത്മവിശ്വാസവും നൽകിക്കൊണ്ട് പയ്യോളിയിലെ പെരുമാൾപുരത്ത് സ്ഥാപിതമാകുന്ന സൗജന്യ ഡയാലിസിസ് സെന്ററിനെ സഹായിക്കുന്നതിന് വേണ്ടി ബഹ്റൈൻ കമ്മറ്റി രൂപീകരിച്ചു.
റിഫയിലെ ദിശ സെന്ററിൽ ചേർന്ന തുറയൂർ നിവാസികളുടെ യോഗത്തിൽ വെച്ച് പടിക്കലക്കണ്ടി അബ്ദുറഹിമാൻ മാസ്റ്ററെ പ്രസിഡണ്ടായും ടി.എം രാജനെ ജനറൽ കൺവീനറായും കരീം പള്ളിയങ്കോട്, അബ്ദുറഹിമാൻ കളത്തിങ്കൽ, കുനിയിൽ മോഹനൻ, കെ.എം രാജീവ് എന്നിവരെ വൈസ് പ്രസിഡണ്ടും ഹരീഷ് പാലച്ചുവട്, ഹമീദ് ഇ.പി, പി.ടി അബ്ദുള്ള എന്നിവരെ ജോയിന്റ് കൺവീനർമാരായും മലോൽ രാജൻ, ജാഫർ മുണ്ടാളി ട്രഷർമാരായും സെയിഫുള്ള ഖാസിം, ടി.ടി വേണു, ഒ.പി മൊയ്തീൻ, അഹമ്മദ് കയനയിൽ, സാലിഹ് മുണ്ടാളി, കെ.എം നാരായണൻ എന്നിവരെ രക്ഷാധികാരികളായും തിരഞ്ഞെടുത്തു. കമ്മറ്റിയുടെ പ്രവർത്തനങ്ങളെ സഹായിക്കുന്നതിന് വേണ്ടി കെ.കെ മുനീറിനെ കോഓഡിനേറ്ററും വാട്സാപ്പ് ചുമതലക്കാരായി സുബൈർ കെ.കെ, ആഷിക്ക് പി. റഹൂഫ് എന്നിവരെയും തിരഞ്ഞടുത്തു
കൂടുതൽ വിവരങ്ങൾക്ക് 38459422, 39277900 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

