ഒ.ഐ.സി.സി കോട്ടയം ജില്ല കമ്മിറ്റി കുടുംബ സംഗമം : ഉമ്മൻ ചാണ്ടി പങ്കെടുക്കും
മനാമ : ഒ.ഐ.സി.സി ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളിൽ സംബന്ധിക്കാൻ ബഹ്‌റൈനിൽ എത്തുന്ന കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി ഡിസംബർ 22 വെള്ളിയാഴ്ച്ച നാല് മണിക്ക് കലവറ റെസ്റ്റോറന്റിൽ വെച്ച് നടക്കുന്ന കോട്ടയം ജില്ല കമ്മിറ്റിയുടെ കുടുംബ സംഗമത്തിൽ സംബന്ധിക്കുമെന്നു സംഘാടകർ അറിയിച്ചു.
യോഗത്തിൽ ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡണ്ട് ബിനു കുന്നന്താനം, ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ, ദേശീയ സെക്രട്ടറി ഷാജി പുതുപ്പള്ളി, മറ്റു ഭാരവാഹികളായ ജെയിംസ് കുര്യൻ, സജി എരുമേലി, ലിജോ പുതുപ്പള്ളി, സന്തോഷ് പുതുപ്പള്ളി, ബിനു പാലത്തിങ്ങൽ, അനിൽ കുമാർ, അമൽ ജോൺ തുടങ്ങിയവർ സംബന്ധിക്കും. ഡിസംബർ 21ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് നടക്കുന്ന ആഘോഷപരിപാടികൾ വിജയിപ്പിക്കുന്നതിന് വേണ്ട എല്ലാ വിധ സഹായ സഹകരണങ്ങളും നൽകുവാൻ യോഗം തീരുമാനിച്ചു. ജോൺ കുരുവിള അധ്യക്ഷനായ ചടങ്ങിൽ ജില്ല ജനറൽ സെക്രട്ടറി ഷിബു എബ്രഹാം സ്വാഗതം പറഞ്ഞു.

