കെ­.എം.സി­.സി­. ദേ­ശീ­യദി­നാ­ഘോ­ഷ സമാ­പനം ഉമ്മൻ ‍ചാ­ണ്ടി­ ഉദ്ഘാ­ടനം ചെ­യ്യും


മനാമ : ബഹ്‌റൈന്റെ 46−ാം ദേശീയദിനാഘോഷത്തോടനുബന്ധിച്ച് കെ.എം.സി.സി ബഹ്‌റൈൻ സംഘടിപ്പിച്ചിട്ടുള്ള ആഘോഷ പരിപാടികളുടെ സമാപനം ഡിസംബർ‍ 22ന് ഇസാ ടൗണിലെ ഇന്ത്യൻ സ്‌കൂളിൽ‍ നടക്കുമെന്നും ഇതിനുള്ള ഒരുക്കങ്ങൾ‍ പൂർ‍ത്തിയായി വരുന്നതായും ഭാരവാഹികൾ‍ പത്ര സമ്മേളനത്തിൽ‍ അറിയിച്ചു.

പതിനഞ്ചിന് സൽ‍മാനിയ മെഡിക്കൽ‍ കോംപ്ലക്‌സിലും ബി.ഡി.എഫ് ഹോസ്പിറ്റലിലുമായി 350ലധികം പേർ‍ പങ്കെടുത്ത ജീവസ്പർ‍ശം രക്തദാന ക്യാന്പോട് കൂടിയാണ് ദിനാഘോഷത്തിന് തുടക്കം കുറിച്ചത്. ഒരേ ദിവസം രണ്ടിടങ്ങളിലായി ഇത്രയധികം രക്തദാതാക്കളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞതിൽ‍ ബന്ധപ്പെട്ട അധികൃതരുടെ പ്രത്യേകം പ്രശംസയ്ക്ക് കാരണമായെന്ന് ഭാരവാഹികൾ‍ പറഞ്ഞു.

വെള്ളിയാഴ്ച വൈകുന്നേരം 6.30ന് നടക്കുന്ന സമാപനസമ്മേളനം കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ‍ചാണ്ടി ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ് ദേശീയ ഓർ‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ‍ എം.പി മുഖ്യാപ്രഭാഷണം നടത്തും. ബഹ്‌റൈനിലെയും കേരളത്തിലെയും സാമൂഹിക, −സാംസ്‌കാരിക രംഗത്തുള്ള പ്രമുഖർ‍ സമ്മേളനത്തിൽ‍ പങ്കെടുക്കുന്നതാണ്. ഇതിനോടനുബന്ധിച്ച് കണ്ണൂർ‍ ഷെരീഫ്, ഫാസിലാ ബാനു എന്നിവർ‍ നയിക്കുന്ന ഇശൽ‍രാവ്, കൂടാതെ ബഹ്‌റൈനിലെ വിവിധ കലാകാരന്മാർ‍ അവതരിപ്പിക്കുന്ന കോൽ‍ക്കളി, ഒപ്പന തുടങ്ങിയ കലാവിരുന്നുകളും ഉണ്ടായിരിക്കുന്നതാണ്. 

യു.എൻ അവാർ‍ഡ് നേടിയ ശേഷം ആദ്യമായിട്ടാണ് ഉമ്മൻ ‍ചാണ്ടിയും പാർ‍ലമെന്റ് അംഗമായതിന് ശേഷം ഇ.ടി മുഹമ്മദ് ബഷീറും ബഹ്‌റൈനിലെത്തുന്നത്. കെ.എം.സി.സി. വനിതാ വിംഗിന്റെ നേതൃത്വത്തിൽ‍ നാടൻ‍ ഭക്ഷണ വിഭവങ്ങളൊരുക്കിയുള്ള തട്ടുകടയും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്. ഇതിൽ‍ നിന്നുള്ള വരുമാനം ബഹ്റൈനിലെ നിർ‍ദ്ധന പ്രവാസികൾ‍ക്കായി കെ.എം.സി.സി. നടപ്പിലാക്കിവരുന്ന പ്രവാസി ബൈത്തുറഹ്മ പദ്ധതിയിലേക്കായിരിക്കുമെന്ന് സംഘാടകർ‍ പറഞ്ഞു. 

ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ബഹ്‌റൈനിലെ എല്ലാ ഏരിയാ− മേഖലാ കമ്മിറ്റികളും സന്ദേശജാഥകൾ‍ ഉൾ‍പ്പെടെയുള്ള വിപുലമായ പ്രചരണ പരിപാടികളാണ് സംഘടിപ്പിച്ചുവരുന്നത്. ഇതോടൊനുബന്ധിച്ച് കെ.എം.സി.സി ഒരു സുവനീറും പുറത്തിറക്കുന്നുണ്ട്. വാർ‍ത്താ സമ്മേളനത്തിൽ‍ സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് എസ്.വി ജലീൽ‍, ജനറൽ‍ സെക്രട്ടറി അസൈനാർ‍ കളത്തിങ്ങൽ‍, ഭാരവാഹികളായ ഹബീബ് റഹ്്മാൻ, ടി.പി മുഹമ്മദലി, ഷാഫി പാറക്കട്ട, പി.വി സിദ്ദിഖ്, കെ.പി മുസ്തഫ, മൊയ്തീൻ‍കുട്ടി മലപ്പുറം, കെ.കെ.സി മുനീർ‍, തേവലക്കര ബാദുഷ തുടങ്ങിയവർ‍ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed