നോർക്ക പ്രവാസി കമ്മീഷനുമായി യോജിച്ച് പ്രവർത്തിക്കും
മനാമ : പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും അവരുടെ വിവിധ ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും പ്രവാസി കമ്മീഷൻ, വെൽഫെയർ ബോർഡ്, നോർക്ക ഓഫീസ് എന്നിവ പൊതു ധാരണയിലെത്തി യോജിച്ച് പ്രവർത്തിക്കുവാൻ തീരുമാനിച്ചതായി സുബൈർ കണ്ണൂർ പറഞ്ഞു. പ്രവാസി കമ്മീഷൻ ഓഫീസും നോർക്കയുടെ അതേ കെട്ടിടത്തിൽ തന്നെ ഏഴാമത്തെ നിലയിലായിരിക്കും പ്രവർത്തിക്കുക.
പ്രവാസികൾക്ക് ഏറ്റവും പ്രയോജന പ്രദമാകുന്ന നോർക്ക ഓഫീസും, അതിന്റെ പ്രവർത്തനങ്ങളും, പ്രവാസി കമ്മീഷനും നേരിട്ട് ഇടപെടാൻ കഴിയുന്ന സാഹചര്യവും അധികാരവും പ്രവാസി കമ്മീഷനുണ്ടെന്ന് സുബൈർ വ്യക്തമാക്കി. പ്രവാസ ലോകത്ത് നിന്ന് നോർക്കയിലേയ്ക്ക് വിളിക്കുവാനുള്ള ടോൾ ഫ്രീ നന്പർ അടക്കമുള്ള സംവിധാനവും ഉടൻ നടപ്പിലാക്കുമെന്നും അടുത്ത ആഴ്ച ചേരുന്ന യോഗത്തിൽ അതിനൊരു തീരുമാനമുണ്ടാകുമെന്നും പ്രവാസി കമ്മീഷൻ വ്യക്തമാക്കി. പ്രവാസികളുടെ പ്രശ്നത്തിൽ തക്കസമയത്ത് ഇടപെടൽ നടത്തിയ 4 പി.എം ന്യൂസിനെയും അദ്ദേഹം അഭിനന്ദിച്ചു.

