ജീ­വത്യാ­ഗം ചെ­യ്ത സൈ­നീ­കർ­ക്ക് രാ­ജാവ് ആദരാ­ജ്ഞലി­കൾ അർ­പ്പി­ച്ചു­


മനാമ : ദേശീയദിനാചരണത്തിന്റെ ഭാഗമായി സാക്കിർ പാലസിൽ നടന്ന ചടങ്ങിൽ മരണം വരിച്ച പട്ടാളക്കാർക്ക് ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവ് ആദരാഞ്ജലികൾ അർപ്പിച്ചു. കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ, നാഷണൽ ഗാർഡ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് മുഹമ്മദ് ബിൻ ഇൽ ഇസ അൽ ഖലീഫ, ആഭ്യന്തരമന്ത്രി ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ, റോയൽ ഗാർഡ് കമാൻഡർ ബ്രിഗേഡിയർ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വിവിധ മിലിട്ടറി യൂണിറ്റുകളിലുള്ള പട്ടാളക്കാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രാജാവ് പ്രസംഗിച്ചു. പ്രസംഗത്തിൽ, വിശ്വസ്തരും ധൈര്യശാലികളുമായ അവർ രാജ്യത്തിന്റെ സംരക്ഷണത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ധീരതയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ദേശസ്നേഹത്തിൽ ഭാവി തലമുറകളെ ഉറപ്പിക്കുകയും വേണമെന്ന് രാജാവ് കൂട്ടിച്ചേർത്തു. പിതാക്കന്മാരുടെയും മുത്തച്ഛന്മാരുടെയും ഓർമ്മകൾ നിലനിർത്തുന്നതിനായി നമ്മുടെ സാംസ്കാരത്തിന്റെ  ശ്രേഷ്ഠതയുടെയും ബഹുമാനത്തിന്റെയും മൂല്യങ്ങൾ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ ധൈര്യശാലികളായ സൈനികർ ഓരോരുത്തരും നമുക്ക് അഭിമാനമാണ്. ജീവത്യാഗം ചെയ്തവർ രാഷ്ട്രത്തിന്റെയും അവരുടെ കുടുംബത്തിന്റെയും അഭിമാനമാണെന്നും രാജാവ് പറഞ്ഞു. ബഹ്‌റൈനിലെയും സഹോദര രാജ്യങ്ങളിലെയും ജീവത്യാഗം ചെയ്ത സൈനികർക്ക് പറുദീസ ലഭിക്കുന്നതിനും അവരുടെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും പ്രതിഫലം നൽകുന്നതിനും രാജ്യത്തിന് കൂടുതൽ ശക്തിയും സുരക്ഷിതത്വവും സമൃദ്ധിയും നൽകാനും സർവ്വശക്തനായ ദൈവത്തോട് അപേക്ഷിക്കുന്നതായും രാജാവ് പറഞ്ഞു. കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപ പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ−ഖലീഫ നാഷണൽ ചാർട്ടർ സ്മാരക ചടങ്ങിന് നേതൃത്വം നൽകി. സൈന്യത്തിലെ മുതിർന്ന ഓഫീസർമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed