കാർ മോഷണം : രണ്ട് പേർ അറസ്റ്റിൽ
മനാമ : സിത്രയിലെ കാർ ഏജൻസിയിൽ നിന്ന് വാഹനം മോഷ്ടിച്ചെന്ന് സംശയിക്കുന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തതായി ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ജനറൽ ഡയറക്ടർ അറിയിച്ചു. സംഭവം റിപ്പോർട്ട് ചെയ്ത് 24 മണിക്കൂറിനകമായിരുന്നു അറസ്റ്റ്. മോഷ്ടിച്ച വാഹനം രാജ്യത്തിന് പുറത്തെത്തിക്കാൻ മോഷ്ടാക്കൾ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു. നടപടികൾ സ്വീകരിക്കുന്നതിനായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

