നാ­ഷണൽ ചാ­ർ­ട്ടർ എഡി­ഫൈ­സി­ന്റെ­ രണ്ടാം ഘട്ട അറ്റകു­റ്റപ്പണി­കൾ പൂ­ർ­ത്തി­യാ­യി­


മനാമ: സഖീറിലെ നാഷ്ണൽ ചാർട്ടർ എഡിഫൈസിൽ നടക്കുന്ന രണ്ടാം ഘട്ട അറ്റകുറ്റപ്പണികൾ പൂർത്തിയായതായി കോർപ്പറേറ്റ് മുനിസിപ്പൽ സർവ്വീസ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി റയദ് അൽ സലേഹ് അറിയിച്ചു. കെട്ടിടത്തിലെ എക്സിബിഷൻ ഹാളും ഫൗണ്ടനുമാണ് ഇതിൽ ഉൾപ്പെട്ടിരുന്നത്. അൽ സലാഹിനൊപ്പം ബിൽഡിംഗ് മെയിന്റനൻസ് ഡയറക്ടർ ഹുദാ അബ്ബാസും മന്ത്രാലയത്തിന്റെ എൻജിനീയർമാരുമാണ് ഉള്ളത്.

 196,765 ബഹ്‌റൈൻ ദിനാറിന്റെ അറ്റകുറ്റപ്പണികൾ അൽമൊയദ് കോൺട്രാക്ടിംഗിനാണ് നൽകിയിരിക്കുന്നത്. എഡിഫൈസിന്റെ അറ്റകുറ്റപണികൾ ചെയ്യുന്നതിലൂടെ മന്ത്രാലയം അതിന്റെ ആയുസ്സ് കൂട്ടുവാനും സുസ്ഥിരത ഉറപ്പ്വരുത്താനും ശ്രമിക്കുന്നു. നാഷ്ണൽ ചാർട്ടർ എഡിഫൈസിന്റെ പ്രാധാന്യം കണക്കിലെടുത്ത്, ബഹ്‌റൈൻ രാജാവിന്റെ വീക്ഷണത്തിന് അനുസൃതമായി, ഭാവി തലമുറകൾക്ക് വേണ്ടി എഡിഫൈസിനെ കാത്തുസൂക്ഷിക്കുകയും പ്രാദേശിക, അന്തർദ്ദേശീയ ശ്രദ്ധ ആകർഷിക്കുകയുമാണ് മന്ത്രാലയം ഇതിലൂടെ ചെയ്യുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed