പാ­­­­­­­­­­­­­­­ർ‍­­­ട്ടി­­­­­­­­­­­­­­­കൾ‍ ലക്ഷ്യമാ­­­­­­­­­­­­­­­ക്കി­­­­­­­­­­­­­­­ കൊ­­­­­­­­­­­­­­­ണ്ടു­­­­­­­­­­­­­­­വന്ന­­­­­­­ രണ്ട് കി­­­­­­­­­­­­­­­ലോ­­­­­­­­­­­­­­­ കഞ്ചാവ് പിടികൂടി


തൃശ്ശൂർ‍ : പാർ‍ട്ടികൾ‍ ലക്ഷ്യമാക്കി കൊണ്ടുവന്ന രണ്ട് കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി. ഇതുമായി ബന്ധപ്പെട്ട് ഇടുക്കി എൻ‍.ആർ‍.സിറ്റിയിലെ ഷിന്റോ പിടിയിലായി. മുന്തിയ ഇനമായ നീലച്ചടയനാണ് പിടികൂടിയത്. മുന്പും കഞ്ചാവു കടത്തിയ കേസിൽ‍ ഉൾ‍പ്പെട്ട ആളാണ് ഷിന്റോ. തൃശ്ശൂരിൽ‍ തന്നെ ഇയാളുടെപേരിൽ‍ കേസുകളുണ്ട്. 

കഞ്ചാവെന്ന വ്യാജേന പച്ചക്കറി കവറിലാക്കി നൽ‍കിയതിനും ഇയാളുടെ പേരിൽ‍ കേസുണ്ട്. സാധാരണക്കാരെക്കാൾ‍ കൂടുതൽ‍ വില പാർ‍ട്ടികൾ‍ക്കു കഞ്ചാവ് എത്തിച്ചുകൊടുത്താൽ‍ കിട്ടുമെന്ന് ഷിന്റോ മൊഴി നൽ‍കി. ഒഡിഷയിൽ‍ നിന്നുള്ള കഞ്ചാവ് തമിഴ്‌നാട്ടിലെ കാട്ടിൽ‍ ശേഖരിച്ചു വെച്ചിട്ടുണ്ടെന്നും അവിടെനിന്നാണ് ഇതു വരുന്നതെന്നുമാണ് ഇയാൾ‍ മൊഴിനൽ‍കിയിരിക്കുന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed