ഫ്രണ്ട്സ് ദേ­ശീ­യ ദി­നാ­ഘോ­ഷം ഇന്ന്


മനാമ : ബഹ്റൈൻ ദേശീയ ദിനാഘോഷ പരിപാടികളുടെ ഭാഗമായി ഫ്രണ്ടസ് സോഷ്യൽ‍ അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടി ക്യാപിറ്റൽ‍ സെക്രട്ടേറിയറ്റ് വൈസ് ചെയർ‍മാൻ മാസിൻ അഹ്മദ് അൽ ‍ഒംറാൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി കൺവീനർ‍ കെ.എം മുഹമ്മദ് കെ.എം മുഹമ്മദ് അറിയിച്ചു. 

ഇന്ന് വൈകിട്ട് മൂന്നിന് സൽ‍മാനിയ ഖാദിസിയ്യ ക്ലബിൽ‍ നടക്കുന്ന പരിപാടിയിൽ‍ സാമൂഹിക−സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും. വിവിധ കലാരുപങ്ങളുടെ പ്രദർ‍ശനവും ഇതോടൊന്നിച്ച് ഒരുക്കിയിട്ടുണ്ട്. 

ബഹ്റൈനുള്ള പിന്തുണയും ഭരണാധികാരികളോടുള്ള കൂറും സ്നേഹവും പ്രകടിപ്പിക്കാനുള്ള അവസരമായാണ് ഈ സന്ദർ‍ഭത്തെ കാണുന്നതെന്ന് ഫ്രണ്ട്സ് പ്രസിഡണ്ട് ജമാൽ‍ നദ്്വി ഇരിങ്ങൽ‍ പറഞ്ഞു. രാജ്യത്തെ മുഴുവൻ ജനങ്ങൾ‍ക്കും ഭരണാധികാരികൾ‍ക്കും പ്രവാസി സമൂഹത്തിനും ദേശീയ ദിനാശംസകൾ‍ നേരുന്നതായും അദ്ദേഹം അറിയിച്ചു. 

യൂത്ത് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്ന ‘യുവത ജീവിതം അടയാളപ്പെടുത്തുന്നു’ എന്ന ക്യാന്പയിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള വടംവലി മത്‍സരവും ഇതോടൊനബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. പ്രവാസി സമൂഹത്തിന്റെ വിവിധ ടീമുകൾ‍ മാറ്റുരക്കുന്ന അത്യന്തം വാശിയേറിയ മത്‍സരമായിരിക്കും ഇവിടെ നടക്കുക. തനത് കായിക വിനോദം ആസ്വദിക്കുന്നതിന് പ്രവാസി സമൂഹത്തിന് നല്ല ഒരു അവസരമാണിതെന്ന് യൂത്ത് ഇന്ത്യ പ്രസിഡണ്ട് ടി.കെ ഫാജിസ് അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed