മലയാളി യുവാവ് മരിച്ച നിലയിൽ
ദുബൈ : രണ്ട് മാസം മുൻപ് സന്ദർശക വിസയിൽ സഹോദരി അനിതയുടെ അടുത്ത് എത്തിയ എറണാകുളം കാലടി അന്പാട്ടുവീട്ടിൽ എ.കെ. സുഗതന്റെ മകൻ ഉണ്ണിക്കൃഷ്ണനെ (33) താമസ സ്ഥലത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം തൊട്ടടുത്ത സൂപ്പർമാർക്കറ്റിൽ നിന്നും വീട്ടുസാധനങ്ങൾ വാങ്ങിക്കൊടുത്ത ശേഷം നടക്കാനെന്ന് പറഞ്ഞ് ഒന്നാംനിലയിലെ ഫ്ളാറ്റിൽ നിന്നും ഇറങ്ങിയതായിരുന്നു. സമീപത്തെ താമസക്കാരാണ് കെട്ടിടത്തിന് സമീപം ഉണ്ണിക്കൃഷ്ണൻ രക്തത്തിൽ കുളിച്ചു കിടക്കുന്നതായി സഹോദരിയെ അറിയിച്ചത്. ആശുപത്രിയിലെത്തും മുൻപ് മരിച്ചു.

