കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിക്കുന്നു

മനാമ : ബഹ്‌റൈൻ കേരളീയ സമാജം നവംബർ ഒന്നിന് കേരളപ്പിറവി ദിനം മലയാളം പാഠശാലയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇന്ന് വൈകീട്ട് 7:30ന് പരിപാടികൾ ആരംഭിക്കും. ദീപ്‌ത കേരളം, കുട്ടികളുടെ സംഘഗാനം, ചെണ്ട മേളം, പാഠശാല അദ്ധ്യാപകരും വിദ്യാർത്ഥികളും അവതരിപ്പിക്കുന്ന സംഗീത ശിൽപ്പം, സാംസ്‌കാരിക സമ്മേളനം എന്നിവ നടക്കും. എല്ലാ അംഗങ്ങളും കുടുംബ സമേതം കേരളീയ വേഷത്തിലെത്തി പരിപാടിയിൽ പങ്കെടുക്കണമെന്ന് പ്രസിഡണ്ട് പി.വി രാധാകൃഷ്ണ പിള്ള, സെക്രട്ടറി എൻ.കെ വീരമണി എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സാഹിത്യ വിഭാഗം സെക്രട്ടറി കെ.സി ഫിലിപ്പ് (37789322), പ്രോഗ്രാം ജനറൽ കൺവീനർ ശാന്ത രഘു (36003696) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.