സിറോ മലബാർ സൊസൈറ്റി ബഹ്‌റൈൻ പുതിയ ഭരണസമിതി; ഷാജി സെബാസ്റ്റ്യൻ പ്രസിഡന്റ്, ജേസൺ മാഞ്ഞാലി ജനറൽ സെക്രട്ടറി
പ്രദീപ് പുറവങ്കര
മനാമ: 2026–2027 പ്രവർത്തന വർഷത്തേക്കുള്ള സിറോ മലബാർ സൊസൈറ്റി ബഹ്‌റൈൻ (SIMS) പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. സൊസൈറ്റിയുടെ വാർഷിക പൊതുയോഗത്തിലാണ് പുതിയ ഡയറക്ടർ ബോർഡ് നിലവിൽ വന്നത്. പ്രസിഡന്റായി ഷാജി സെബാസ്റ്റ്യനെയും ജനറൽ സെക്രട്ടറിയായി ജേസൺ മാഞ്ഞാലിയെയും തിരഞ്ഞെടുത്തു.
മറ്റ് പ്രധാന ഭാരവാഹികൾ: റോയ് ഫ്രാൻസിസ് ദാസ് (വൈസ് പ്രസിഡന്റ്), ജോമി സി. ആന്റണി (ഫിനാൻസ് സെക്രട്ടറി), ജോസ് ചാലിശ്ശേരി (അസിസ്റ്റന്റ് സെക്രട്ടറി), ലൈജു തോമസ് (അസിസ്റ്റന്റ് ഫിനാൻസ് സെക്രട്ടറി), മോൺസിയർ മാത്യു (മെമ്പർഷിപ്പ് സെക്രട്ടറി), അരുൺ കൈതാരത്ത് (സ്പോർട്സ് സെക്രട്ടറി), അജീഷ് തോമസ് (എന്റർടൈൻമെന്റ് സെക്രട്ടറി), റാഫി തോമസ് (ഐടി സെക്രട്ടറി), ബോബൻ ജോസഫ് (ഇന്റേണൽ ഓഡിറ്റർ).
പ്രസിഡന്റ് പി.ടി. ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് വാർഷിക-പ്രവർത്തന റിപ്പോർട്ടുകളും ആക്ടിംഗ് ഫിനാൻസ് സെക്രട്ടറി ജേസൺ മാഞ്ഞാലി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കഴിഞ്ഞ ഒരു വർഷം സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ ബഹ്‌റൈൻ മന്ത്രാലയങ്ങൾക്കും വിവിധ സംഘടനകൾക്കും എല്ലാ അംഗങ്ങൾക്കും പി.ടി. ജോസഫ് നന്ദി പറഞ്ഞു.
മുൻ പ്രസിഡന്റ് ഫ്രാൻസിസ് കൈതാരത്ത്, ബെന്നി വർഗീസ്, മുതിർന്ന അംഗം വർഗീസ് കാരക്കൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പുതിയ ഭരണസമിതിക്ക് എല്ലാ അംഗങ്ങളുടെയും തുടർച്ചയായ സഹകരണം ഉണ്ടാകണമെന്ന് നിയുക്ത പ്രസിഡന്റ് ഷാജി സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു. പോൾ കെ. ആന്റണി റിട്ടേണിംഗ് ഓഫീസറായി തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
dfsdfsfds


