കൊല്ലം പ്രവാസി അസോസിയേഷൻ ഗുദൈബിയ ഏരിയ മെമ്പേഴ്‌സ് നൈറ്റ് വർണാഭമായി
പ്രദീപ് പുറവങ്കര
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ (കെ.പി.എ) ഗുദൈബിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'മെമ്പേഴ്‌സ് നൈറ്റ്' വിവിധ കലാപരിപാടികളാലും അംഗങ്ങളുടെ സജീവ പങ്കാളിത്തത്താലും വർണാഭമായി. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റിലായിരുന്നു ആഘോഷപരിപാടികൾ നടന്നത്.
ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗുദൈബിയ ഏരിയ പ്രസിഡന്റ് അജേഷ് പിള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ ജനറൽ സെക്രട്ടറി ശ്രീലാൽ ഓച്ചിറ സ്വാഗതവും പ്രോഗ്രാം കൺവീനർ തോമസ് ബി.കെ നന്ദിയും പറഞ്ഞു.
കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രഷറർ ബിനു കുണ്ടറ, വർക്കിംഗ് പ്രസിഡന്റ് രാജ് കൃഷ്ണൻ, ഓർഗനൈസിംഗ് സെക്രട്ടറി അനൂപ് തങ്കച്ചൻ, ഏരിയ കോർഡിനേറ്റർ വിനീത് അലക്സാണ്ടർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഏരിയ വൈസ് പ്രസിഡന്റ് അരുൺ, ട്രഷറർ രാജീവ് കല്ലട, കെ.പി.എ അസിസ്റ്റന്റ് ട്രഷറർ സിദ്ദിഖ് ഷാൻ, സെക്രട്ടറി വി.എം പ്രമോദ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ടീം സിത്താർ ബാൻഡിന്റെ സംഗീത വിരുന്ന്, നാടൻപാട്ടുകൾ, സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, പൂജാ നൃത്തം തുടങ്ങിയ വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. രേഷ്മ രാജേഷ് പരിപാടിയുടെ അവതാരകയായിരുന്നു. അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സജീവ സാന്നിധ്യം ശ്രദ്ധേയമായി. കെ.പി.എ ഗുദൈബിയ ഏരിയ ഭരണസമിതി അംഗങ്ങൾ, സെക്രട്ടേറിയറ്റ്, സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
sdadsdsds
dwdsdssa
dffdsdsfds
grtfdffg
rdgfd
dfffd
fdfsdfdfs


