ദി ന്യൂ ഇന്ത്യൻ സ്കൂൾ 36-ാമത് വാർഷികാഘോഷം ശ്രദ്ധേയമായി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ ദി ന്യൂ ഇന്ത്യൻ സ്കൂൾ 36-ാമത് വാർഷികാഘോഷം ബഹ്‌റൈൻ കേരളീയ സമാജത്തിൽ വർണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. കെ.ജി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി ആദ്യ ഘട്ടവും ആറ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്കായി രണ്ടാം ഘട്ടവുമായി രണ്ട് സെഷനുകളിലായാണ് ആഘോഷങ്ങൾ നടന്നത്.

ഖുർആൻ പാരായണം, സ്കൂൾ പ്രാർത്ഥനാ ഗാനം, ബഹ്‌റൈൻ ദേശീയ ഗാനം എന്നിവയോടെ ആരംഭിച്ച ജൂനിയർ സെഷനിൽ പ്രിൻസിപ്പൽ ഡോ. കെ. ഗോപിനാഥ് മേനോൻ സ്വാഗതം ആശംസിച്ചു. കൊച്ചു വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയും ആത്മവിശ്വാസവും വിളിച്ചോതുന്ന വിവിധ കലാപരിപാടികൾ സദസ്സിനെ വിസ്മയിപ്പിച്ചു.

സീനിയർ സെഷനിൽ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ ഡോ. പ്രദീപ് സിംഗ് രാജ്പുരോഹിത് മുഖ്യാതിഥിയായും, പാർലമെന്റ് അംഗവും വിദേശകാര്യ-പ്രതിരോധ-ദേശീയ സുരക്ഷാ സമിതി ചെയർമാനുമായ ഡോ. ഹസൻ ഈദ് ബുഖമ്മാസ് വിശിഷ്ടാതിഥിയായും പങ്കെടുത്തു. മികച്ച വിജയങ്ങൾക്കായി പരിശ്രമിക്കുന്നതോടൊപ്പം സമൂഹത്തോട് ഉത്തരവാദിത്തവും അനുകമ്പയുമുള്ള പൗരന്മാരായി വളരാൻ ഇരുവരും വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു.

ഇന്ത്യൻ പൈതൃകവും ബഹ്‌റൈന്റെ വികസന യാത്രയും നാനാത്വത്തിൽ ഏകത്വവും പ്രമേയമാക്കിയ സംഗീത, നൃത്ത, നാടക പരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. വിദ്യാർത്ഥികൾ നേരിടുന്ന മാനസികവും അക്കാദമികവുമായ സമ്മർദ്ദങ്ങളെക്കുറിച്ച് അവബോധം നൽകുന്ന 'ദി ഇൻവിസിബിൾ ബാക്ക്പാക്ക്' എന്ന മൈം അവതരണവും ഐടി വിഭാഗം തയ്യാറാക്കിയ 'മെറിറ്റ്' എന്ന ഹ്രസ്വചിത്രവും ഏറെ ശ്രദ്ധേയമായി.

വിദ്യാർത്ഥി പ്രതിനിധികൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ച ചടങ്ങിൽ അക്കാദമിക-കലാ-കായിക മികവുകൾക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു. 2025–26 വർഷത്തെ മികച്ച ഹൗസിനുള്ള പുരസ്കാരം എമറാൾഡ് ഹൗസ് കരസ്ഥമാക്കിയപ്പോൾ സഫയർ ഹൗസ് ഫസ്റ്റ് റണ്ണറപ്പായി. സ്കൂൾ ചെയർമാൻ ഡോ. ജാൻ എം.ടി. തൊട്ടുമാലിൽ, ഡയറക്ടർ ഡോ. ജോബി അഗസ്റ്റിൻ എന്നിവർ വിദ്യാർത്ഥികളെയും അധ്യാപകരെയും അഭിനന്ദിച്ചു സംസാരിച്ചു. സീനിയർ വിദ്യാർത്ഥികൾ അവതരിപ്പിച്ച സംഗീത വിരുന്നോടെ വാർഷികാഘോഷങ്ങൾക്ക് തിരശ്ശീല വീണു.

article-image

dvdcdfsdfs

article-image

ddsdss

article-image

dfsdsdsdsds

article-image

bdgfgfg

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed