ഇന്ത്യൻ ക്ലബ്ബ് ഫു­ട്‍ബോൾ രജി­സ്‌ട്രേ­ഷൻ ആരംഭി­ച്ചു­


മനാമ : ഇന്ത്യൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നവംബർ 11ാം തീയതി മുതൽ 23ാം തീയതി വരെ ക്ലബ്ബ് മൈതാനത്ത് വെച്ച് സംഘടിപ്പിക്കുന്ന എക്സ്പാറ്റ് 5 എ സൈഡ് ഫുട്‌ബോൾ ടൂർണ്ണമെന്റിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു.

അണ്ടർ 14, അണ്ടർ 18, 18 വയസിന് മുകളിൽ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. രജിസ്‌ട്രേഷനുള്ള അപേക്ഷകൾ ക്ലബ് ഓഫീസിൽ ലഭിക്കുന്നതാണ്. നവംബർ 6ാം തീയതി രാത്രി 8:30ന് മുൻപായി അപേക്ഷകൾ ലഭിക്കേണ്ടതാണ്. 

കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യൻ ക്ലബ്ബ് ഓഫീസുമായോ (17253157), വിക്ടർ മറഡോണ (36828384), സുധീഷ് സുധാകരൻ (36661289) എന്നിവരുമായോ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed