ഇന്ത്യൻ ക്ലബ്ബ് പ്രവാസി പുരുഷ വോളിബോൾ ടൂർണമെന്റ് ഡിസംബർ 3, 4 തീയതികളിൽ; രജിസ്‌ട്രേഷൻ ആരംഭിച്ചു
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ പ്രവാസി കായികപ്രേമികൾക്കായി ഇന്ത്യൻ ക്ലബ്ബ് സംഘടിപ്പിക്കുന്ന 'ഇന്ത്യൻ ക്ലബ്ബ് - ഇന്റർലോക്ക് എക്സ്പാറ്റ് മെൻസ് വോളിബോൾ ടൂർണമെന്റ് 2026' ഡിസംബർ 3, 4 തീയതികളിൽ ക്ലബ്ബ് അങ്കണത്തിൽ നടക്കും. ഗൾഫ് ബ്രാൻഡ്‌സ് ടൈറ്റിൽ സ്പോൺസർ ചെയ്യുന്ന ഈ ദ്വിദിന ടൂർണമെന്റിലേക്കുള്ള ടീമുകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.
രാജ്യത്തെ പ്രമുഖ പ്രവാസി പുരുഷ വോളിബോൾ ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസുകളും ട്രോഫികളും നൽകും. ഒന്നാം സ്ഥാനക്കാർക്ക് 500 ഡോളറും ചാമ്പ്യൻഷിപ്പ് ട്രോഫിയും ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 250 ഡോളറും ട്രോഫിയും, മൂന്നാം സ്ഥാനക്കാർക്ക് 100 ഡോളറും ട്രോഫിയുമാണ് സമ്മാനം. ഇതിനുപുറമെ മികച്ച സ്പൈക്കർ, മികച്ച സെറ്റർ, ടൂർണമെന്റിലെ മികച്ച താരം എന്നിവർക്ക് പ്രത്യേക വ്യക്തിഗത മെഡലുകളും സമ്മാനിക്കും.
ടീമുകളുടെ എണ്ണം പരിമിതമായതിനാൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ നവംബർ 27-ന് മുമ്പായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. അജിത് കുമാർ, മെൽവിൻ ഡാന്റിസ്, മോഹൻദാസ് എന്നിവരാണ് ടൂർണമെന്റ് കോർഡിനേറ്റർമാർ. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും അജിത് കുമാർ (39813067), മെൽവിൻ ഡാന്റിസ് (33882372), മോഹൻദാസ് (39290106), ക്ലബ്ബ് പ്രസിഡന്റ് ജോസഫ് ജോയ് (39802800), ആക്ടിംഗ് ജനറൽ സെക്രട്ടറി മനോജ് കുമാർ എം. (33470200), സ്പോർട്സ് സെക്രട്ടറി റെമി പിന്റോ (39922707) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
cd∂√ ddfsds
dwdsdsds


