സ്തനാർബുദ ബോധവൽക്കരണവും സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: “ആരോഗ്യമുള്ള പൗരന്മാരിലൂടെയാണ് ആരോഗ്യകരമായ സമൂഹം കെട്ടിപ്പടുക്കുന്നത്” എന്ന സന്ദേശവുമായി പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) ബഹ്‌റൈനും അൽ ഹിലാൽ ഹോസ്പിറ്റലും സംയുക്തമായി സ്തനാർബുദ ബോധവൽക്കരണവും പൊതുജനാരോഗ്യ പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. സൽമാബാദിലെ അൽ ഹിലാൽ ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിൽ 50-ലധികം വനിതകളും പാക്ട് അംഗങ്ങളും പങ്കെടുത്തു.
സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വളർത്തുക, രോഗം നേരത്തേ കണ്ടെത്തുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുക, കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധനകൾ നടത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുക എന്നിവയായിരുന്നു ക്യാമ്പിന്റെ പ്രധാന ലക്ഷ്യം. പരിപാടിയുടെ ഭാഗമായി രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാര, ടോട്ടൽ കൊളസ്‌ട്രോൾ, യൂറിക് ആസിഡ്, വൃക്ക-കരൾ (SGPT) പ്രവർത്തന പരിശോധനകൾ എന്നിവ അൽ ഹിലാൽ ഹോസ്പിറ്റൽ സൗജന്യമായി ഒരുക്കിയിരുന്നു.
പാക്ട് ലേഡീസ് വിംഗ് പ്രസിഡന്റ് സജിത സതീഷ്, സെക്രട്ടറി ഉഷ സുരേഷ്, കോ-ഓർഡിനേറ്റർ രമ്യ സുധി എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഡോ. പൃഥ്വി സ്തനാർബുദത്തെക്കുറിച്ചും പ്രതിരോധ ആരോഗ്യപരിപാലനത്തെക്കുറിച്ചും വിശദമായ ബോധവൽക്കരണ ക്ലാസ് നയിച്ചു. രോഗം നേരത്തേ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യവും ആരോഗ്യകരമായ ജീവിതശൈലിയും അവർ ലളിതമായി വിശദീകരിച്ചു.
പരിപാടിയുടെ വിജയത്തിനായി സഹകരിച്ച അൽ ഹിലാൽ ഹോസ്പിറ്റൽ ഗ്രൂപ്പിനും പ്രതിനിധി ഷിജിനും, ബഹ്‌റൈൻ കാൻസർ കെയർ ഗ്രൂപ്പ് ചീഫ് കോ-ഓർഡിനേറ്റർ കെ.ടി. സലീമിനും, ഡോ. പൃഥ്വിക്കും, സൽമാബാദ് ആശുപത്രി അധികൃതർക്കും പാക്ട് സംഘാടകർ നന്ദി അറിയിച്ചു. സാമൂഹിക പ്രതിബദ്ധത മുൻനിർത്തി പാക്ട് നടത്തുന്ന ജനക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
dddsds
dddfs
dffdfggf
dfsfddf


