4 പി.എം ന്യൂസ് - ബി.കെ.എസ് വനിതാവിഭാഗം ‘ഐ കുക്ക്’ പാചക മത്സരം ഇന്ന്
മനാമ : ഓണാഘോഷങ്ങളുടെ ഭാഗമായി 4 പി.എം ന്യൂസും ബഹ്റൈൻ കേരളീയ സമാജം വനിതാവിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ക്ലിക്ക് ഓൺ ഐ കുക്ക്’ പാചകമത്സരം ഇന്ന് വൈകീട്ട് ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ച് നടക്കും. സ്ത്രീ പുരുഷ ഭേദമന്യേ 20 മത്സരാർത്ഥികൾ പങ്കെടുക്കുന്ന മത്സരം വൈകീട്ട് 6:30ന് ആരംഭിക്കും. മത്സരത്തിൽ നോൺ വെജിറ്റേറിയൻ മെയിൻ കോഴ്സും ഒരു സ്വീറ്റ് വിഭവവുമാണ് ഉണ്ടാക്കേണ്ടത്. സംഘാടകർ നൽകുന്ന ചേരുവകൾ ഉപയോഗിച്ചാണ് പാചകം ചെയ്യേണ്ടത്. ബഹ്റൈനിലെ പ്രമുഖ സ്റ്റാർ ഹോട്ടലുകളിലെ ഷെഫുമാരായിരിക്കും വിധി നിർണ്ണയം നടത്തുക. വിജയികൾക്കും മത്സരാർത്ഥികൾക്കും നിരവധി സമ്മാനങ്ങൾ നൽകുന്നുണ്ട്.
കാണികൾക്കായി വിവിധ കലാപരിപാടികളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി കോ-ഓർഡിനേറ്റർമാരായ മോഹിനി തോമസ് (39804019), ഷിജിത്ത് (38444687) എന്നിവരെ വിളിക്കാവുന്നതാണ്. ക്ലിക്ക് ഓൺ മുഖ്യ പ്രായോജകരാവുന്ന ഈ പരിപാടിയിൽ ക്വളിറ്റി ഫുഡ്സ് ആണ് സഹപ്രായോജകർ. അൽ ഓസ്റ ഗ്രൂപ്പ്, വി.എം.ബി ട്രേഡേഴ്സ്, മുഹമ്മദ് ഫക്രൂ ആന്റ് ബ്രദേഴ്സ്, സാറാസ്, സാൻഫോർഡ്, ഹോട്ട് പാക്ക്, ഗ്രീൻ വെ ട്രേഡിങ്ങ് എന്നിവരും ഐകുക്കിൽ സഹകരിക്കുന്നുണ്ട്.

