അടൂരിലെ ഷഹാനയുടെ മരണം; അരുണിനെതിരെ ശക്തമായ തെളിവുകളുമായി പൊലീസ്
ഷീബ വിജയൻ
അടൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപന ജീവനക്കാരിയായ ഷഹാനയുടെ മരണവുമായി ബന്ധപ്പെട്ട് ആൺസുഹൃത്തായ ഏഴംകുളം സ്വദേശി അരുൺ അറസ്റ്റിലായി. യുവതിയുടെ മരണത്തിന് കാരണം അരുണിന്റെ നിരന്തരമായ പീഡനങ്ങളാണെന്ന് കണ്ടെത്തിയതോടെ പൊലീസ് ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു. മരണപ്പെടുന്നതിന് തൊട്ടുമുമ്പ് ഇരുവരും തമ്മിൽ കയ്യാങ്കളിയും തർക്കങ്ങളും നടന്നതിന്റെ തെളിവുകൾ വീട്ടിൽ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് ഷഹാനയെ വീടിന്റെ സ്റ്റെയർകേസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെ നാളായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന ഷഹാനയുടെ വിവാഹമോചന കേസ് നിലവിൽ കോടതിയിലാണ്. വിവരമറിഞ്ഞ് പൊലീസെത്തുമ്പോൾ മുട്ടുകൾ മടങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൂടാതെ ശരീരത്തിൽ രക്തത്തിന്റെ പാടുകളും കണ്ടെത്തിയിരുന്നു. സുഹൃത്തുക്കൾക്കൊപ്പം മൊബൈൽ ഫോണിലെടുത്ത ചിത്രത്തെ ചൊല്ലി തർക്കമുണ്ടായതായി അരുൺ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഷഹാനയുടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
dfsfdf

