ഇറാന് വേണ്ടി ചാരപ്രവർത്തനം; ഇസ്രായേൽ സൈനികന് അഞ്ച് വർഷം തടവ് ശിക്ഷ


ഷീബ വിജയൻ

ഇറാന് വേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന കുറ്റത്തിന് ഇസ്രായേൽ സൈനികന് കോടതി അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു. വിദേശ ഏജന്റുമായി ബന്ധം സ്ഥാപിച്ച് ശത്രുരാജ്യത്തിന് സഹായകമായ വിവരങ്ങൾ കൈമാറിയതിനാണ് സൈനികൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇസ്രായേൽ സൈന്യവും പൊലീസും ഷിൻ ബെറ്റും സംയുക്തമായി നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് നടപടി.

ടെലിഗ്രാം വഴി ലഭിച്ച തൊഴിൽ വാഗ്ദാനങ്ങളാണ് സൈനികനെ ഇറാനിയൻ ഏജന്റുമാരുമായി അടുപ്പിച്ചത്. തുടർന്ന് നടന്ന യുദ്ധത്തിനിടെ മിസൈലുകൾ തകർക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി നൽകാൻ ഏജന്റുമാർ ആവശ്യപ്പെടുകയായിരുന്നു. സൈനികൻ സാധാരണക്കാർ താമസിക്കുന്ന മേഖലകളിൽ നിന്നുള്ള ദൃശ്യങ്ങളാണ് അയച്ചു നൽകിയത്. ഇതിന് പ്രതിഫലമായി പണവും ലഭിച്ചു.

പിന്നീട് ഏജന്റുമാരുടെ ഭാഗത്തുനിന്നുള്ള സമ്മർദ്ദം ശക്തമായതോടെ സൈനികൻ വിവരം സഹപ്രവർത്തകനോട് വെളിപ്പെടുത്തുകയും തുടർന്ന് അറസ്റ്റിലാവുകയുമായിരുന്നു. സൈന്യത്തിന്റെ ഔദ്യോഗിക രഹസ്യങ്ങൾ കൈമാറിയിട്ടില്ലെന്നതും സ്വന്തം നിലയ്ക്ക് പിന്നീട് വിവരം വെളിപ്പെടുത്തിയെന്നതും കണക്കിലെടുത്താണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ട ഏഴ് വർഷത്തെ ശിക്ഷ കോടതി അഞ്ച് വർഷമായി കുറച്ചത്. പിഴയ്ക്കൊപ്പം സൈനികനെ ഏറ്റവും താഴ്ന്ന റാങ്കിലേക്ക് തരംതാഴ്ത്താനും ഉത്തരവിട്ടിട്ടുണ്ട്.

article-image

cxzcxz

You might also like

  • Lulu Exchange
  • Straight Forward

Most Viewed