എം.എ. യൂസഫലിക്ക് ചരിത്ര നേട്ടം; കുവൈത്തിന്റെ ആദ്യ 'ഗോൾഡൻ റെസിഡൻസി' സ്വന്തമാക്കി


ഷീബ വിജയൻ

വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനായി കുവൈത്ത് സർക്കാർ പുതുതായി ആരംഭിച്ച ദീർഘകാല 'ഗോൾഡൻ റെസിഡൻസി' പദ്ധതിയിലെ ആദ്യത്തെ 15 വർഷത്തെ വിസ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം.എ. യൂസഫലിക്ക് ലഭിച്ചു. ബയാൻ കൊട്ടാരത്തിൽ വെച്ച് നടന്ന ചടങ്ങിൽ കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹാണ് യൂസഫലിക്ക് വിസ രേഖകൾ നേരിട്ട് കൈമാറിയത്. വിദേശ നിക്ഷേപകരെ ആകർഷിക്കാനും ബിസിനസ് സൗഹൃദ അന്തരീക്ഷം കൂടുതൽ ശക്തമാക്കാനും ഈ പുതിയ പദ്ധതി സഹായിക്കുമെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

ബിസിനസ് രംഗത്ത് വിദേശ നിക്ഷേപകർക്ക് കൂടുതൽ സുരക്ഷിതത്വവും ആത്മവിശ്വാസവും പകരുക എന്നതാണ് കുവൈത്ത് സർക്കാരിന്റെ ഈ തീരുമാനത്തിന് പിന്നിൽ. സാമ്പത്തിക വികസനത്തിന് അനുസൃതമായി നിയമങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്താൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. കുവൈത്ത് ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ബ്രിഗേഡിയർ ജനറൽ ഫവാസ് അൽ റൗമിയും ചടങ്ങിൽ പങ്കെടുത്തു. യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾക്ക് പിന്നാലെ കുവൈത്തിന്റെയും ഗോൾഡൻ റെസിഡൻസി സ്വന്തമാക്കിയതോടെ മുഴുവൻ ജി.സി.സി രാജ്യങ്ങളിലെയും ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ വിദേശിയായി എം.എ. യൂസഫലി മാറി.

കുവൈത്തിൽ നിലവിൽ 21 ഹൈപ്പർ മാർക്കറ്റുകളാണ് ലുലു ഗ്രൂപ്പിനുള്ളത്. ഇതുകൂടാതെ നാല് പുതിയ ശാഖകളുടെ പ്രവൃത്തികൾ വേഗത്തിൽ പുരോഗമിക്കുന്നുമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യ സംസ്‌കരണ ലോജിസ്റ്റിക്‌സ് പദ്ധതിയും ലുലു ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കാനുള്ള പ്രാരംഭ നടപടികൾ സജീവമാണ്.

article-image

ewererw

You might also like

  • Lulu Exchange
  • Straight Forward

Most Viewed