മാനവീയം 2017 മിനികഥാ മത്സര വിജയികളെ പ്രഖ്യാപിച്ചു
മനാമ : മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മാനവീയം 2017 മിനിക്കഥ – കവിത മത്സര വിജയിൾ ഒന്നാം സമ്മാനം ഷമ്മി വിൻസെനന്റും രണ്ടാം സമ്മാനം ജോസാന്‍റണിക്കും ലഭിച്ചു. മിനിക്കവിത മത്സരത്തിൽ ഒന്നാം സമ്മാനം സാജു കൃഷ്ണനും രണ്ടാം സമ്മാനം ആശ രാജീവും കരസ്ഥമാക്കി. വിജയികൾക്കുളള സമ്മാനദാനം അദ്ല്യ ഫുഡ്−വേൾഡ് റെസ്റ്റോറന്‍റ് പാർട്ടിഹാളിൽ ആഗസ്ത് 15ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മഹാത്മാഗാന്ധി കൾച്ചറൽ ഫോറം സ്വാതന്ത്ര്യസ്മൃതി സദസിൽ െവച്ച് മുൻ പ്രസിഡണ്ട് ബാബു കുഞ്ഞിരാമൻ നിർവ്വഹിച്ചു. രാജു ഇരിങ്ങൽ കഥകളെയും കവിതകളെയും വിലയിരുത്തി സംസാരിച്ചു.

