യു.എ.ഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് വിതരണം; അൽഹിന്ദിന്റെ കരാർ ഡൽഹി ഹൈക്കോടതി റദ്ദാക്കി
ഷീബ വിജയൻ
യു.എ.ഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിൽ വിസ, പാസ്‌പോർട്ട് സേവനങ്ങൾ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിനായി 'അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന്' നൽകിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദാക്കി. എന്നാൽ പുതിയ ടെൻഡർ നടപടികൾ പൂർത്തിയാകുന്നത് വരെ നിലവിലെ സേവനദാതാക്കളായ 'ബി.എൽ.എസ് ഇന്റർനാഷണലിന്' താൽക്കാലികമായി ഈ സേവനം തുടരാം. ഇത് പ്രവാസികൾക്ക് താൽക്കാലികമായി വലിയ ആശ്വാസമാകും.
യു.എ.ഇ കൂടാതെ കുവൈത്ത്, സിംഗപ്പൂർ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ കോൺസുലർ സേവനങ്ങൾക്കായുള്ള ടെൻഡറാണ് കോടതി റദ്ദാക്കിയത്. ഒരു മാസത്തിനകം ഈ നാല് രാജ്യങ്ങളിലെയും സേവനങ്ങൾക്കായി പുതിയ ടെൻഡർ നടപടികൾ ആരംഭിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കോടതി നിർദ്ദേശം നൽകി.
ടെൻഡർ നടപടികളുടെ സാങ്കേതിക മൂല്യനിർണ്ണയ ഘട്ടത്തിൽ അയോഗ്യരാക്കപ്പെട്ട രണ്ട് ബിഡ്ഡർമാർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി. ടെൻഡർ പങ്കാളിത്തത്തിൽ കമ്പനികൾക്ക് മാർക്ക് നൽകിയതിന്റെ കൃത്യമായ മാനദണ്ഡങ്ങൾ വെളിപ്പെടുത്തുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്നും ഇതിൽ സുതാര്യത ഉറപ്പാക്കിയില്ലെന്നും ചൂണ്ടിക്കാണിച്ചാണ് അൽഹിന്ദിന്റെ കരാർ റദ്ദാക്കിയത്.
dsfdfsdfs

