അഹമ്മദാബാദ് വിമാനാപകട അന്വേഷണം അന്തിമഘട്ടത്തിൽ; ഒക്ടോബറോടെ റിപ്പോർട്ട് സമർപ്പിക്കും
ഷീബ വിജയൻ
അഹമ്മദാബാദ് വിമാനാപകടത്തെക്കുറിച്ചുള്ള അന്തിമ അന്വേഷണ റിപ്പോർട്ട് ഒക്ടോബറോടെ തയ്യാറാകുമെന്ന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) സുപ്രീം കോടതിയെ അറിയിച്ചു. 260 പേരുടെ മരണത്തിനിടയാക്കിയ വലിയ ദുരന്തം നടന്ന് ഒരു വർഷം പിന്നിടുമ്പോഴാണ് അന്വേഷണ പുരോഗതി കോടതിയിൽ സമർപ്പിച്ചത്. ബാഹ്യമായ തടസ്സങ്ങൾ ഇല്ലെങ്കിൽ അടുത്ത ആറാഴ്ചയ്ക്കുള്ളിൽ അന്വേഷണ നടപടികൾ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.
അന്താരാഷ്ട്ര വ്യോമയാന ചട്ടപ്രകാരം തയ്യാറാക്കുന്ന കരട് റിപ്പോർട്ട് ആദ്യം വിമാന നിർമ്മാതാക്കളായ അമേരിക്കൻ ഏജൻസി നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡിന് അയച്ച് അവരുടെ അഭിപ്രായം കൂടി ചേർത്തായിരിക്കും അന്തിമരൂപം നൽകുക. നിലവിൽ സാങ്കേതികവും ഫോറൻസിക് സംബന്ധവുമായ പരിശോധനകളാണ് പുരോഗമിക്കുന്നത്. അപകടത്തിന് കാരണം പൈലറ്റുമാരാണെന്ന തരത്തിലുള്ള മാധ്യമ വാർത്തകൾ സാക്ഷികൾ സഹകരിക്കുന്നതിന് തടസ്സമുണ്ടാക്കിയെന്ന് ബ്യൂറോ കോടതിയെ അറിയിച്ചു.
കോടതിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണം വേണമെന്ന ഹർജിക്കാരുടെ ആവശ്യത്തെ എ.എ.ഐ.ബി എതിർത്തു. നിലവിൽ അന്താരാഷ്ട്ര നിലവാരത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്നും സമാന്തര അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് ബ്യൂറോയുടെ വാദം. കൂടാതെ കോക്ക്‌പിറ്റ് വോയ്‌സ് റെക്കോർഡറിലെ വിവരങ്ങൾ പുറത്തുവിടണമെന്ന ആവശ്യവും സുരക്ഷാ മുൻകരുതലുകൾ ചൂണ്ടിക്കാണിച്ച് ബ്യൂറോ തള്ളിക്കളഞ്ഞു.
dfdfdf

