സ്റ്റീ­ഫൻ ദേ­വസ്യയു­ടെ­ ദേ­വസംഗീ­തം ഫ്യൂ­ഷൻ സെ­പ്റ്റംബർ‍ 22ന്


മനാമ : ബഹ്‌റൈൻ മാർ‍ത്തോമ്മാ പാരീഷ് ചോയ്‌സ് അഡ്വർ‍ടൈസിംഗ് ആന്റ് പബ്ലിസിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദേവസംഗീതം ഫ്യൂഷൻ സെപ്റ്റംബർ‍ 22ന് ഏഷ്യൻ സ്‌കൂളിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

പ്രശസ്ത കീ ബോർഡ് കലാകാരനും സംഗീത സംവിധായകനുമായ സ്റ്റീഫൻ ദേവസ്യയുടെ നേതൃത്വത്തിൽ നിരവധി കലാകാരന്മാർ ചേർന്നൊരുക്കുന്ന ഈ സംഗീത പരിപാടി ഏഷ്യൻ‍ സ്‌കൂൾ‍ ഓഡിറ്റോറിയത്തിൽ‍ വെച്ചാണ് നടക്കുക.“ദേവസംഗീതത്തിന്റെ’’ ആദ്യ ടിക്കറ്റ് വിൽ‍പ്പന മദ്ധ്യതിരുവിതാംകൂറിലെ പ്രമുഖ കറി പൗഡർ‍ നിർ‍മ്മിതാക്കളായ പി.എം.പി കറി പൗഡറിന്റെ ഡയറക്ടർ‍ സന്തോഷ് തിരുവന്പാടിക്ക് നൽ‍കി ഇടവക വികാരി റവ.സാം മാത്യു നിർ‍വഹിച്ചു.

ചടങ്ങിൽ‍ അസി.വികാരി റവ. റെജി.പി.ഏബ്രഹാമും, ഇടവക ചുമതലക്കാരും, പ്രോഗ്രാം കൺ‍വീനേഴ്‌സും സംബന്ധിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed