ഒരു­ വർ­ഷം മുന്പ് അയച്ച കാ­ർ­ഗോ­ ഇതു­വരെ­ ലഭി­ച്ചി­ല്ല : ഉപഭോ­ക്താ­ക്കൾ നി­യമനടപടി­ക്കൊ­രു­ങ്ങു­ന്നു­


മനാമ : ഒരു വർഷം മുന്പ് കാർഗോ വഴി അയച്ച സാധനങ്ങൾ ഇതുവരെയും പല ഉപഭോക്താക്കൾക്കും  ലഭിച്ചില്ലെന്ന് പരാതി. കന്യാകുമാരി ജില്ലയിലെ കുഞ്ഞുകൃഷ്ണൻ, സുഹൃത്തുക്കളായ ആന്ധ്രാ സ്വദേശികളുടേയും സാധനങ്ങൾ ഇതുവരെ നാട്ടിൽ എത്തിയിട്ടില്ലെന്നാണ് പരാതി. 

കുഞ്ഞികൃഷ്ണൻ 2016 മെയ് 16 നാണ് വീടുപണിയുടെ ആവശ്യത്തിനായി അലുമിനിയം ഡോറുകൾക്കാവശ്യമായ സാധനങ്ങൾ ഗുദൈബിയയിലെ ഒരു കാർഗോ വഴി നാട്ടിലേക്കയച്ചത്. ഏകദേശം 1500 ദിനാർ വിലപിടിപ്പുള്ളതാണ് അയച്ച സാധനങ്ങൾ. 470 ദിനാറോളം കൊറിയർ ചാർജ്ജ് മാത്രമായിരുന്നു. 40 ദിവസത്തിനകം ഡെലിവറി ചെയ്യാമെന്ന ഉറപ്പിലായിരുന്നു സാധനങ്ങൾ അയച്ചത്. എന്നാൽ നാളിതുവരെ ആയിട്ടും അയച്ച സാധനം ലഭ്യമാവുകയോ എപ്പോൾ ലഭ്യമാകുമെന്നുള്ള വിവരമോ സാധനം അയച്ച കാർഗോ കന്പനിക്കാർ പറിയുന്നില്ലെന്ന് കുഞ്ഞികൃഷ്ണൻ പറഞ്ഞു. നിരന്തരം കാർഗോ ഓഫീസിൽ കയറി ഇതേപ്പറ്റി അന്വേഷിച്ചപ്പോഴെല്ലാം കാർഗോ ജീവനക്കാരും മാനേജുമെന്റും കൈമലർത്തുകയാണെന്നും സാധനങ്ങൾ ഇനി ലഭിക്കാൻ സാധ്യതയില്ലെന്നും പറഞ്ഞതായും അദ്ദേഹം പറഞ്ഞു.

നഷ്ടപ്പെട്ട സാധനങ്ങൾക്കു തുല്യമായ പണവും കൊറിയർ ചാർജ്ജും തനിക്കു ലഭിക്കണമെന്നാണ്  അദ്ദേഹത്തിന്റെ ആവശ്യം. എന്നാൽ ഈ ആവശ്യം കാർഗോ മാനേജുമെന്റ് അംഗീകരിക്കുന്നില്ല. അതോടെ നിയമ നടപടികൾക്കൊരുങ്ങാനുള്ള തയ്യാറെടുപ്പിലാണ് കുഞ്ഞികൃഷ്ണൻ. സമാനമായ രീതിയിൽ സാധനങ്ങൾ ഇതേ സ്‌ഥാപനം  വഴി  അയച്ചിട്ടും ഇതുവരെ ഡെലിവറി ചെയ്യാതെ നഷ്ടം സംഭവിച്ചവരുമായി ചേർന്ന് തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നഷ്ടപ്പെട്ട സാധനത്തിന് പകരം തുച്ഛമായ തുക നഷ്ടപരിഹാരമായി നൽകാമെന്നാണ് ഇപ്പോൾ കാർഗോ കന്പനി അധികൃതർ വാഗ്ദാനം ചെയ്യുന്നത്. ഇതേപ്പറ്റി ഗുദൈബിയ താരിഖ് ബിൻ സെയ്ദ് അവന്യുവിലെ കാർഗോ കന്പനിയിൽ വിളിച്ചപ്പോൾ പ്രതികരിച്ചില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed