സി­.ആർ. ഫീ­ വർ­ദ്ധനവ് പാ­ർ­ലമെ­ന്റിൽ ഉന്നയി­ച്ച് എം.പി


മനാമ : രാജ്യത്ത് സപ്തംബർ‍ 22 മുതൽ‍ ആരംഭിക്കാനിരിക്കുന്ന കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ (സി.ആർ.) ഫീസ് വർദ്ധന മൂലം ദേശീയ സന്പദ് വ്യവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങൾക്ക് ബന്ധപ്പെട്ട് വകുപ്പ് ഉത്തരവാദി ആയിരിക്കുമെന്ന് ബഹ്‌റൈൻ എം.പി മുന്നറിയിപ്പ് നൽകി. വരുന്ന സഭാ സമ്മേളനത്തിൽ വ്യവസായ− വാണിജ്യ− ടൂറിസം വകുപ്പ് മന്ത്രി സയ്യിദ് ബിൻ റാഷിദ് അൽ സയാനി ഈ വിഷയത്തിൽ പാർലമെന്റംഗങ്ങളുടെ ചോദ്യത്തിന് മറുപടി പറയേണ്ടി വരുമെന്ന് സഭയുടെ എക്കണോമിക് ഫിനാൻഷ്യൽ കമ്മിറ്റി അംഗം കൂടിയായ അഹമ്മദ് ഖരാത്ത എം.പിയാണ് അഭിപ്രയപ്പെട്ടത്. പുതിയ സി.ആർ ഫീ അശാസ്ത്രീയമാണെന്നും, അത് സന്പദ് വ്യവസ്ഥയെ തകർക്കുമെന്നും അഭിപ്രായപ്പെട്ട എം.പി കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ മാത്രം ഇവിടെയുള്ള കച്ചവടക്കാരെ ലക്ഷ്യമിട്ട് 270 പുതിയ ഫീസുകളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും സൂചിപ്പിച്ചു. ഈ നടപടികളാണ് രാജ്യത്തിന്റെ സന്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേയ്ക്ക് തള്ളിയിടുന്നതെന്നും ഫീസ് വർദ്ധനവ്, ഹ്രസ്വകാല അടിസ്ഥാനത്തിൽ അധിക വരുമാനം ഉണ്ടാക്കുമെങ്കിലും ദീർഘകാല അടിസ്ഥാനത്തിൽ നഷ്ടമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 

സി.ആർ ഫീസ് വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബഹ്‌റൈൻ ചേംബർ ഓഫ് കോമേഴ്സ് ആന്റ് ഇൻഡസ്‌ട്രിയും (ബിസിസിഐ) പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയ്ക്ക് കത്തയച്ചിട്ടുണ്ട്. ഫീസ് വർദ്ധനയോടെ ഇവിടെയുള്ള വ്യവസായങ്ങൾ പാപ്പരാവുന്ന അവസ്ഥ സംജാതമാകുമെന്നാണ് ചേന്പർ‍ ഓഫ് കോമേഴ്സ് കത്തിൽ‍ സൂചിപ്പിച്ചിച്ചിരിക്കുന്നത്. അതേസമയം, വാണിജ്യ സ്ഥാപനങ്ങൾ, വ്യക്തികൾ, കന്പനികൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവർ www.si
jilat.com.
എന്ന പോർട്ടലിൽനിന്ന് ശരിയായ ഫീസ് നിരക്കുകൾ പരിശോധിക്കണമെന്ന് വ്യവസായ− വാണിജ്യ− ടൂറിസം മന്ത്രാലയം ആവശ്യപ്പെട്ടു. മന്ത്രാലയത്തിന്റെ അഭിപ്രായപ്രകാരം വാണിജ്യ പ്രവർത്തനങ്ങൾ തുടരേണ്ടതിന് ഫീസ് വർ‍ദ്ധനവ് അനിവാര്യമാണെന്ന നിലപാടിൽ‍ തന്നെയാണ് അധികൃതർ‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed