‘രാ­ത്രി­മഴ’ ആഗസ്റ്റ് 31ന് ഇന്ത്യൻ ക്ലബ്ബിൽ


മനാമ : ഫോർ പി.എം ന്യൂസിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ക്ലബ്ബിന്റെ സഹകരണത്തോടെ നടത്തുന്ന ‘രാത്രി മഴ’ സംഗീത നിശ ആഗസ്റ്റ് 31ന് ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടത്തുന്നു. റേഡിയോ അവതാരകനും മാധ്യമ പ്രവർത്തകനുമായ രാജീവ് വെള്ളിക്കോത്ത്, വിജിതാ ശ്രീജിത്ത്, കിരൺ തുടങ്ങിയവർ ചേർന്ന് അവതരിപ്പിക്കുന്ന പരിപാടിയിൽ ലൈവ് ഓർക്കസ്ട്രയ്ക്കൊപ്പം പഴയതും പുതിയതുമായ ചലച്ചിത്ര ഗാനങ്ങളും അവയുടെ രാഗ ഭാവങ്ങളും ഉൾപ്പെട്ട പാട്ടുകൾ പ്രത്യേക ഓർക്കസ്ട്രേഷനോടെ അവതരിപ്പിക്കപ്പെടും. 

സാധാരണ കേൾക്കുന്ന ഗാനമേളകളിൽ വ്യത്യസ്തമായി ഒരു റേഡിയോ ലൈവ് പരിപാടിയുടെ വേദിയിലെ ആവിഷ്കരണമാണ് രാത്രി മഴയിലൂടെ ശ്രോതാക്കൾക്ക് നൽകുക. കീ ബോർഡ് ആർട്ടിസ്റ്റ് കപിൽ രഞ്ജി, ഗിറ്റാറിസ്റ്റ് പ്രസാദ്, തബലിസ്റ്റ് രാജീവ്, ഡ്രമ്മർ സയോൺ, ട്രന്പറ്റ് വാദകൻ പോൾ തുടങ്ങിയവരുടെ ലൈവ് പിന്നണിയും പരിപാടിയെ വ്യത്യസ്തമാക്കും. പ്രദീപ് പുറവങ്കരയാണ് ഈവന്റ് ഡയറക്ടർ. പ്രവേശനം സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ടോബി മാത്യു (39583511), ഷാൽബിൻ ജോസഫ് (33281291), രൂപേഷ് (38382100) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed