വൈദ്യുതി നിരക്ക് വർദ്ധന : ആശങ്കയോ­ടെ­ എസി­ വർ­ക്്ഷോ­പ്പു­കൾ


മനാമ : വൈദ്യുതി നിരക്ക് വർദ്ധിക്കുകയും ഗവൺെമന്റുകൾ ആവശ്യപ്പെടുന്ന എനർജി ലേബലിംഗ് എയർകണ്ടീഷനുകൾക്ക് വിപണിയിൽ പ്രചാരവും ലഭിച്ചതോടെ കേടായ എയർകണ്ടീഷനുകൾ പലരും ഒഴിവാക്കി പുതിയവ വാങ്ങുന്നതിനാൽ എസി ടെക്‌നീഷ്യന്മാർക്കും എസി റിപ്പയർ സ്ഥാപനങ്ങളുടേയും ബിസിനസ്സിനെ സാരമായി ബാധിക്കുന്നതായി ഈ രംഗത്തു പ്രവർത്തിക്കുന്നവർ വ്യക്തമാക്കുന്നു. ഇത്തരത്തിൽ എയർകണ്ടീഷനുകൾ മാറ്റുന്നതിനാൽ ചൂടുകാലത്ത് മുന്പ് ഉണ്ടായിരുന്ന ബിസിനസ്സോ തിരക്കോ തങ്ങൾക്ക് ഇല്ലെന്ന് ഇവർ അഭിപ്രായപ്പെടുന്നു.

എല്ലാ വർഷവും മെയ് മുതലാണ് എസി വർക്ക്‌ ഷോപ്പുകാരുടെയും ടെക്‌നീഷ്യൻമാരുടെയും സീസൺ. തണുപ്പ് കാലം വന്നാൽ ബിസിനസ് ഇല്ലാതാകുന്ന ഈ മേഖല അവരുടെ ഓഫ് സീസണിലേയ്ക്കും കൂടിയുള്ള ബിസിനസ് ഈ കാലയളവിൽ കണ്ടെത്തണം. വീടുകളിലെ എസി സർവ്വീസിംഗ്, ഗ്യാസ് നിറയ്ക്കൽ തുടങ്ങി ചെറുതും വലുതുമായാ അറ്റകുറ്റ പണികളാണ് സാധാരണ എയർ കണ്ടീഷനുകൾക്ക് ഉണ്ടാകുന്നത്. എനർജി സേവിംഗ് എയർകണ്ടീഷനുകൾ ഓഫറുകൾ പ്രഖ്യാപിച്ചുള്ള വിൽപ്പനയും തുടങ്ങിയതും ആളുകൾ പുതിയവ വാങ്ങുന്നതിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതും തങ്ങളുടെ ബിസിനസിനെ സാരമായി ബാധിച്ചതായി റിഫയിലെ എയർകണ്ടീഷൻ വർക്ക്‌ ഷോപ്പ് നടത്തുന്ന മലയാളി പറഞ്ഞു.

അതിനിടെ ബഹ്‌റൈനിലെ തന്നെ പ്രമുഖ സ്ഥാപനങ്ങളിൽ ഷിഫ്റ്റ് സന്പ്രദായത്തിൽ ജോലി ചെയ്യുന്ന എയർ കണ്ടീഷൻ ടെക്‌നീഷ്യൻമാർ ഡ്യൂട്ടി സമയം കഴിഞ്ഞു വീടുകൾ തോറും കയറിയിറങ്ങി കുറഞ്ഞ നിരക്കിൽ എയർ കണ്ടീഷൻ സർവ്വീസ് ചെയ്യുന്നതും തങ്ങളുടെ ബിസിനസ്സിനെ സാരമായി ബാധിച്ചതായും വർക്ക്‌ ഷോപ്പ് ഉടമകൾ സാക്ഷ്യപ്പെടുത്തുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed