വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് പ്രവാസികൾ മരിച്ചു


മനാമ: വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് പ്രവാസി തൊഴിലാളികൾ മരണപ്പെട്ടു. ഓഗസ്റ്റ് 8ന് രാവിലെ എഴ് മണിക്ക് ബഹ്റൈൻ ബെയിൽ റോഡ് ശുചീകരിച്ചു കൊണ്ടിരുന്ന ബാബു മർക്കാന്തി എന്നയാൾ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ അതു വഴി വന്ന കാറിടിച്ചാണ് മരിച്ചത്. 34 വയസുണ്ടായിരുന്ന ഇയാൾ ഗൾഫ് സിറ്റി ക്ലിനിങ്ങ് കന്പനിയുടെ ജോലിക്കാരനായിരുന്നു. മറ്റൊരു സംഭവത്തിൽ, അതേ ദിവസം രാവിലെ അൽ ജസീർ ബീച്ചിൽ ഒരാൾ മുങ്ങിമരിച്ചു. മരിച്ച വ്യക്തിയുടെ മറ്റ് വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed