സിംസ് -‘ഓണം മഹോത്സവം 2017’ : സംഘാടക സമിതി രൂപികരിച്ചു
മനാമ: സിറോ മലബാർ സൊസൈറ്റി ഈ വർഷം സംഘടിപ്പിക്കുന്ന ഓണമഹോത്സവത്തിൻ്റെ നടത്തിപ്പിനായി ജനറൽ കൺവീനർ ഫ്രാൻസിസ് കൈതാരത്തിന്റെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികൾക്ക് രൂപം നൽകി. പോൾ ഉറുവത്ത്, ജേക്കബ് വാഴപ്പിള്ളി, റാഫി സി. ആൻ്റണി, റോയ് ജോസഫ്, സോണറ്റ്, മത്തായി ചക്കുങ്ങൽ, ജോമി ജോസഫ്, റോജി ജോസഫ്, ഡേവിഡ് ഹാൻസ്റ്റിൻ, തോമസ് ജോൺ, തോമസ് ചിറമേൽ, റൂസോ ജോസഫ് തുടങ്ങിയവർ നയിക്കുന്ന 12 സബ് കമ്മിറ്റികൾ പ്രവർത്തനം ആരംഭിച്ചു.
സപ്തംബർ മൂന്നിന് ഇന്ത്യൻ ക്ലബ്ബിൽ വെച്ചു നടക്കുന്ന ഓണം മഹാസദ്യയിൽ 2000 പേർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സപ്തംബർ എട്ടിന് സൽമാനിയ അൽ ഖാദിസിയ മൈതാനത്തു ഓണം സ്പോർട്സ് ഫെസ്റ്റിൽ ക്രിക്കറ്റ്, വടംവലി ഇനങ്ങളിൽ ഇന്റർ ക്ലബ് മത്സരങ്ങൾ നടത്തപ്പെടുന്നതാണ്.
സപ്തംബർ 14, 15 തീയതികളിൽ സിംസ് ഗുഡ്‌വിൻ ഹാളിൽ ‘ഓണനിലാവ്’ അരങ്ങേറും. 14ന് പരന്പരാഗത കേരള ശൈലീ വസ്ത്ര ധാരണ മത്സരം, ഓണപ്പാട്ട് മത്സരം എന്നിവയും 15−ന് പൂക്കള മത്സരം, പായസ മത്സരം, ബഹ്റിനിലെ പ്രശസ്ത ഗായകരെ ഉൾപ്പെടുത്തി ‘തുന്പപ്പൂരാവ്’ എന്ന സംഗീതനിശയും ഒരുക്കിയിരിക്കുന്നതായി ആക്ടിംഗ് പ്രസിഡണ്ട് പി.ടി ജോസഫ്, സെക്രട്ടറി ഇൻ ചാർജ്ജ് അമൽ ജോ ആന്റണി എന്നിവർ അറിയിച്ചു.

