ബി.കെ.എസ് വനിതാവേദി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു; മോഹിനി തോമസ് പ്രസിഡന്റ്, നിമ്മി റോഷൻ സെക്രട്ടറി


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈൻ കേരളീയ സമാജം (ബി.കെ.എസ്) വനിതാവേദിയുടെ 2026 - 2028 പ്രവർത്തന വർഷത്തേക്കുള്ള പുതിയ നിർവ്വാഹക സമിതി നിലവിൽ വന്നു. മോഹിനി തോമസ് പ്രസിഡന്റും നിമ്മി റോഷൻ സെക്രട്ടറിയുമായ പത്തംഗ സമിതിയാണ് പുതിയതായി ചുമതലയേൽക്കുന്നതെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിളള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.

വിജിന സന്തോഷ് (വൈസ് പ്രസിഡന്റ്), സൈറ പ്രമോദ് (അസിസ്റ്റന്റ് സെക്രട്ടറി), ആതിര സുരേന്ദ്രൻ (ട്രഷറർ), സുവിത രാകേഷ് (എന്റർടൈൻമെന്റ് സെക്രട്ടറി), ശൈത്യ റോഷ്ജിത്ത് (അസിസ്റ്റന്റ് എന്റർടൈൻമെന്റ് സെക്രട്ടറി), മിനി റോയ് വർഗ്ഗീസ് (എജ്യൂക്കേഷൻ & റിക്രിയേഷൻ സെക്രട്ടറി), ഉമ ഉദയൻ (സ്പോർട്സ് സെക്രട്ടറി), രജിത അനി (പി.ആർ.ഒ) എന്നിവരാണ് സമിതിയിലെ മറ്റ് ഭാരവാഹികൾ. ബി.കെ.എസ് വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് ഭരണസമിതിക്ക് വേണ്ടിയുള്ള ഏകോപന ചുമതല നിർവ്വഹിക്കും.

article-image

ിു്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed