പി. എൻ. പണിക്കർ അനുസ്മരണവും വായനാദിനാചരണവുമായി ബഹ്‌റൈൻ കേരളീയ സമാജം


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ കേരളീയ സമാജം വായനശാലയുടെ നേതൃത്വത്തിൽ ഈ വർഷത്തെ പി. എൻ. പണിക്കർ അനുസ്മരണവും വായനാദിനാചരണവും വിപുലമായ പരിപാടികളോടെ ആരംഭിച്ചു. വ്യാഴാഴ്ച വൈകിട്ട് കുട്ടികൾക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളോടെയാണ് ദിനാചരണത്തിന് തുടക്കമായത്.

സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ലൈബ്രേറിയൻ ബിനു കരുണാകരൻ സ്വാഗതം ആശംസിച്ചു. പ്രമുഖ സാഹിത്യ നിരൂപകനും എഴുത്തുകാരനുമായ ഇ. എ. സലിം മുഖ്യതിഥിയായി പങ്കെടുത്ത് പി. എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.

ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം സമാജം കുട്ടികളുടെ വിവിധ കലാപരിപാടികളും മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. വായനാദിന പരിപാടികളുടെ കൺവീനർ ശ്രീലാൽ ഓച്ചിറ, വായനശാല ജോയിന്റ് കൺവീനർ മായാ ഉദയൻ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. വായനശാല കൺവീനർ ആകാശ് ഹരിദാസ് ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തി.

article-image

െെി

You might also like

  • Lulu Exchange
  • Straight Forward

Most Viewed