റിഫാ മലയാളി അസോസിയേഷനും ഫിറ്റ് 90 ഫിറ്റ്നസും സംയുക്തമായി ലോക യോഗാദിനം ആചരിച്ചു


പ്രദീപ് പുറവങ്കര

മനാമ: റിഫാ മലയാളി അസോസിയേഷന്റെയും ഫിറ്റ് 90 ഫിറ്റ്നസിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക യോഗാദിനം വിപുലമായി ആചരിച്ചു. ഇന്നത്തെ സങ്കീർണ്ണമായ ജീവിതസാഹചര്യങ്ങളിൽ ശാരീരികവും മാനസികവും ആത്മീയവുമായ ആരോഗ്യം നിലനിർത്തേണ്ടത് അനിവാര്യമാണെന്നും, ചിന്താശേഷിയെ ഏകോപിപ്പിക്കാൻ യോഗയിലൂടെ സാധിക്കുമെന്നും യോഗാദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് അസോസിയേഷൻ പ്രസിഡന്റും മുൻ മനുഷ്യാവകാശ സംഘടന സംസ്ഥാന സെക്രട്ടറിയുമായ പൊൻകുന്നം സോബി പ്രസ്താവിച്ചു.

ചടങ്ങിൽ ഷഹീന നൗഷാദ് യോഗാ ക്ലാസുകൾക്ക് നേതൃത്വം നൽകി. പങ്കെടുത്തവർക്ക് യോഗയുടെ വിവിധ ആസനങ്ങളെക്കുറിച്ചും അവയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചും വിശദീകരിച്ചു നൽകി. അസോസിയേഷൻ ഭാരവാഹികളായ റൗഫ് എസ്റ്റേറ്റ് മുക്ക്, നൗഷാദ് അബ്ദുൾ റഷീദ്, മേബിൾ ജോബി, അഖിൽ കൃഷ്ണ എന്നിവർ പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി.

article-image

sdfds

You might also like

  • Lulu Exchange
  • Straight Forward

Most Viewed