ഖത്തറിലെ പ്രകൃതിവാതക ഹബ്ബിൽ സ്ഫോടനം: 54 പേർക്ക് പരിക്ക്, 18 പേരെ കാണാതായി
ഷീബ വിജയൻ
ദോഹ: ഖത്തറിലെ പ്രമുഖ പ്രകൃതിവാതക കയറ്റുമതി കേന്ദ്രമായ റാസ് ലഫാൻ വ്യവസായിക മേഖലയിലുണ്ടായ ശക്തമായ സ്‌ഫോടനത്തിൽ 18 തൊഴിലാളികളെ കാണാതായി. അപകടത്തിൽ 54 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാണാതായവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്. ഞായറാഴ്ച രാത്രിയോടെയാണ് രാജ്യത്തെ നടുക്കിയ അപകടം ഉണ്ടായത്. ഇറാൻ നടത്തിയ ആക്രമണത്തെത്തുടർന്ന് നിർത്തിവെച്ചിരുന്ന പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ തൊഴിലാളികൾ ശ്രമിക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് ലഭ്യമാകുന്ന വിവരം.
ഇൻഡസ്ട്രിയൽ ഏരിയയിലെ ബാർസാൻ ഗ്യാസ് സപ്ലൈ കേന്ദ്രത്തിലാണ് സ്‌ഫോടനവും അതിനെത്തുടർന്ന് വൻ തീപ്പിടിത്തവും ഉണ്ടായതെന്ന് ഖത്തർ എനർജി സ്ഥിരീകരിച്ചു. ആദ്യഘട്ടത്തിൽ കുറച്ചുപേർക്ക് മാത്രമേ പരിക്കേറ്റിട്ടുള്ളൂ എന്നായിരുന്നു ഔദ്യോഗിക വിശദീകരണമെങ്കിലും പിന്നീട് ഖത്തർ ആഭ്യന്തര മന്ത്രാലയം യഥാർത്ഥ കണക്കുകൾ പുറത്തുവിടുകയായിരുന്നു. രാജ്യതലസ്ഥാനമായ ദോഹയ്ക്ക് വടക്ക് സ്ഥിതി ചെയ്യുന്ന റാസ് ലഫാൻ പ്രദേശം ഖത്തറിലെ പ്രധാന എൽഎൻജി സംസ്കരണ കേന്ദ്രമായതിനാൽ, ഈ അപകടം ആഗോള ഊർജ്ജ വിപണിയിൽ വലിയ പ്രതിസന്ധിക്ക് കാരണമായേക്കാമെന്നാണ് വിലയിരുത്തൽ.
sadssa

