ഇന്ത്യൻ സ്‌കൂൾ ജൂനിയർ വിംഗ് സ്റ്റുഡന്റ് കൗൺസിൽ സ്ഥാനമേറ്റു; വിദ്യാർത്ഥി നേതാക്കളായി 25 പേർ


പ്രദീപ് പുറവങ്കര 

മനാമ: ഇന്ത്യൻ സ്‌കൂൾ ജൂനിയർ വിഭാഗത്തിൽ പുതിയ അധ്യയന വർഷത്തേക്കുള്ള സ്റ്റുഡന്റ് കൗൺസിലിന്റെ ഔപചാരിക സ്ഥാനാരോഹണ ചടങ്ങ് റിഫ കാമ്പസിൽ പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ നേതൃത്വഗുണവും ഉത്തരവാദിത്തബോധവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപുലമായ രീതിയിൽ ചടങ്ങുകൾ നടത്തിയത്.

ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ട പ്രിഫെക്റ്റ് കൗൺസിൽ അംഗങ്ങൾക്ക് വിശിഷ്ട വ്യക്തികൾ ബാഡ്ജുകളും സാഷുകളും ഔപചാരികമായി കൈമാറി.

article-image

േ്ിോേ്ി

article-image

്ിേേ്ി

article-image

േ്േ്ി

article-image

േ്്േി

article-image

േ്ിേ്ി

article-image

ഹെഡ് ബോയ് റിഷ്വന്ത് ശിവകുമാർ, ഹെഡ് ഗേൾ യാന ഫെബിഷ്, അസിസ്റ്റന്റ് ഹെഡ് ബോയ് ദർശക് നിധിൻ, അസിസ്റ്റന്റ് ഹെഡ് ഗേൾ ഹഫ്സ അബ്ദുൾ റഷീദ്, ഇക്കോ അംബാസഡർ മൈറ ഫാത്തിമ സിദ്ദിഖി എന്നിവരുൾപ്പെടെ 25 വിദ്യാർത്ഥി ലീഡർമാരും തിരഞ്ഞെടുക്കപ്പെട്ട പ്രിഫെക്റ്റുകളും വേദിയിൽ അണിനിരന്നു. ദേശീയ ഗാനാലാപനത്തോടെ ആരംഭിച്ച ചടങ്ങിൽ വിശുദ്ധ ഖുർആൻ പാരായണവും മൂന്നാം ക്ലാസിലെ വിദ്യാർത്ഥികൾ ആലപിച്ച സ്കൂൾ ഗാനവും ഉണ്ടായിരുന്നു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൗൺസിൽ അംഗങ്ങളെ സമഗ്രതയോടും സമർപ്പണത്തോടും സേവന മനോഭാവത്തോടും കൂടി മുന്നോട്ട് നയിക്കാൻ പ്രിൻസിപ്പൽ പമേല സേവ്യർ തന്റെ സ്വാഗത പ്രസംഗത്തിൽ പ്രചോദിപ്പിച്ചു. വിശിഷ്ട വ്യക്തികളുടെയും അധ്യാപകരുടെയും സഹവിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ കൗൺസിൽ അംഗങ്ങൾ ആത്മാർത്ഥതയും മികവും പുലർത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്തു. 

പുതിയ വിദ്യാർത്ഥി നേതാക്കളെ അഭിനന്ദിച്ച സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സ്കൂൾ സമൂഹത്തിനുള്ളിൽ നല്ല മാറ്റങ്ങൾക്ക് പ്രചോദനം നൽകുന്ന മാതൃകകളായി മാറാൻ അവരെ പ്രോത്സാഹിപ്പിച്ചു. വിദ്യാർത്ഥി നേതാക്കൾ ആത്മവിശ്വാസത്തോടെയും വിനയത്തോടെയും ശക്തമായ ലക്ഷ്യബോധത്തോടെയും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്ന് ആശംസകൾ അർപ്പിച്ചുകൊണ്ട് സെക്രട്ടറി വി. രാജപാണ്ഡ്യൻ വ്യക്തമാക്കി.

നേതൃത്വം എന്നത് നിസ്വാർത്ഥ സേവനം ആവശ്യപ്പെടുന്ന വലിയൊരു ഉത്തരവാദിത്തമാണെന്ന് ഹെഡ് ബോയ് റിശ്വന്ത് ശിവകുമാർ തന്റെ മറുപടി പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും ഹെഡ് ഗേൾ യാന ഫെബിഷ് നന്ദി രേഖപ്പെടുത്തി.

article-image

്ിു്ിു

You might also like

  • Lulu Exchange
  • Straight Forward

Most Viewed