വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട്: ലിസ്റ്റ് എ ക്രിക്കറ്റിൽ റെക്കോർഡ്, ലങ്കക്ക് കനത്ത മറുപടി നൽകി ഇന്ത്യ


ഷീബ വിജയൻ

എഗ്രൂപ്പ് ഘട്ടത്തിലെ വാക്കേറ്റ വിവാദത്തിന് ശ്രീലങ്ക എ ടീമിന് ഇന്ത്യൻ ക്രിക്കറ്റിലെ കൗമാര വിസ്മയം വൈഭവ് സൂര്യവംശി ബാറ്റ് കൊണ്ട് കനത്ത മറുപടി നൽകി. ത്രിരാഷ്ട്ര പരമ്പരയിലെ ആവേശകരമായ ഫൈനലിൽ ലങ്കക്കെതിരെ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ അർധ സെഞ്ച്വറി കുറിച്ചാണ് പതിനഞ്ചുകാരനായ വൈഭവ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. വെറും ആറു റൺസ് അകലെയാണ് ലിസ്റ്റ് എ ക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറി റെക്കോർഡ് വൈഭവിന് നഷ്ടമായത്. 29 പന്തിൽ നിന്ന് 8 സിക്സറുകളും 10 ഫോറുകളുമടക്കം 94 റൺസെടുത്താണ് താരം പുറത്തായത്. വെറും 11 പന്തിലാണ് താരം തന്റെ അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. ലങ്കൻ ബൗളർ മുഹമ്മദ് ഷിറാസ് എറിഞ്ഞ മൂന്നാം ഓവറിൽ മാത്രം 26 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്.

വൈഭവിന്റെ ഈ വെട്ടിക്കെട്ട് ഇന്നിങ്സിന്റെ ബലത്തിൽ ഇന്ത്യ എ നിലവിൽ 10 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 140 റൺസ് എടുത്തിട്ടുണ്ട്. മറ്റൊരു ഓപ്പണറായ പ്രിയാൻഷ് ആര്യ 29 പന്തിൽ 39 റൺസെടുത്ത് പുറത്തായി. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ വെറും 8.5 ഓവറിൽ 132 റൺസാണ് അടിച്ചെടുത്തത്. നിലവിൽ ഋതുരാജ് ഗെയ്ക്വാദും നായകൻ തിലക് വർമയുമാണ് ക്രീസിലുള്ളത്. വൈഭവിന്റെ വെടിക്കെട്ടിൽ ലങ്കക്കായി പന്തെറിഞ്ഞ ബൗളർമാർക്കെല്ലാം കനത്ത പ്രഹരമാണ് ഏറ്റത്. ആദ്യ പത്ത് ഓവറിനിടെ ലങ്ക അഞ്ചു ബൗളർമാരെയാണ് പരീക്ഷിച്ചത്. ടോസ് നേടിയ ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് അയക്കാനുള്ള ലങ്കയുടെ തീരുമാനം പാളി എന്നു തെളിയിക്കുന്ന പ്രകടനമാണ് ഇന്ത്യൻ ഓപ്പണർമാർ പുറത്തെടുത്തത്.

ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമുകളും നേർക്കുനേർ വന്നപ്പോൾ ശ്രീലങ്കൻ താരങ്ങളുമായി വൈഭവ് വാക്കേറ്റത്തിൽ ഏർപ്പെട്ടത് വലിയ വിവാദമായിരുന്നു. സൂപ്പർ ഓവറിലേക്കു നീണ്ട മത്സരം ലങ്ക ജയിച്ചതിനു പിന്നാലെയായിരുന്നു സംഭവം. മൈതാനം വിടാനൊരുങ്ങിയ വൈഭവ് പെട്ടെന്ന് പ്രകോപിതനാകുകയും ലങ്കൻ താരത്തെ പിടുത്തുതള്ളുകയുമായിരുന്നു. ലങ്കൻ താരമായ വിഷൻ ഹലംബാഗെയുടെ ഇടപെടലാണ് അന്ന് വൈഭവിനെ ചൊടിപ്പിച്ചത്. 'കളി കഴിഞ്ഞു....വീട്ടിൽ പോകൂ' തുടങ്ങിയ ലങ്കൻ താരത്തിന്റെ പരിഹസിക്കുന്ന രീതിയിലുള്ള പരാമർശങ്ങളാണ് വൈഭവിനെ പ്രകോപിപ്പിച്ചത്. അന്ന് സഹതാരങ്ങളും മാച്ച് ഒഫീഷ്യലുകളും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

article-image

dsdfsfdsdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed